കണ്‍സ്യൂമര്‍ഫെഡ് തിരുവനന്തപുരം റീജ്യണല്‍ അസിസ്റ്റന്‍റ് മാനേജരായ ഡിസിസി അംഗവും INTUC സംസ്ഥാന ജനറല്‍ സെക്രട്ടിയുമായ ജെ.ഫ്രെഡിക്ക് ഒരു മോഹം. ജോലി സമയം കഴിഞ്ഞ് അധികമായി ജോലി ചെയ്യണം. അങ്ങനെ വിചിത്രമായ ഒരു ഉത്തരവ് നല്‍കിയിരിക്കെയാണ് കണ്‍സ്യൂമര്‍ഫെഡ്. തിരുവനന്തപുരം റീജ്യണല്‍ അസിസ്റ്റന്‍റ് മാനേജരായ ഡിസിസി അംഗം ഫ്രെഡിക്ക് വൈകിട്ട് മദ്യശാലയില്‍ സെയില്‍മാന്‍റെ ജോലികൂടി നല്‍കിയാണ് പ്രത്യേക കരുതല്‍. കണ്‍സ്യൂമര്‍ഫെഡ് എംഡി ഉത്തരവിറക്കി. അധിക ജോലിക്ക് ദിവസം 425 രൂപ വേതനം ലഭിക്കും
റീജ്യണല്‍ അസിസ്റ്റന്‍റ് മാനേജരായി വൈകിട്ട് അഞ്ചുമണി വരെ ഫ്രെഡി ജോലി ചെയ്യും. അതു കഴിഞ്ഞ് നേരെ കണ്‍സ്യൂമര്‍ ഫെഡിന്‍റെ സ്റ്റാച്യുവിലെ പ്രീമിയം ഔട്ടലെറ്റിലേക്ക്. വൈകിട്ട് അഞ്ചുമണിമുതല്‍ 9 വരെ പ്രീമിയം കൗണ്ടറില്‍ മദ്യം വില്‍ക്കുന്ന ജോലിയാണ് പിന്നീട്. ഒരു ദിവസം വരുമാനം അലവന്‍സ് ഇനത്തില്‍ 425 രൂപ.
ഈ അധിക വരുമാനമുണ്ടാക്കാനുള്ള അധിക ജോലി ഫ്രെഡിക്ക് കിട്ടിയ വഴിയാണ് അതിലേറെ വിചിത്രം. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 27ന് വിദേശമദ്യ ഷോപ്പ് ഇന്‍ചാര്‍ജ് എംഡിക്ക് കത്ത് നല്‍കി. ഉപഭോക്താക്കള്‍ പരാതി പറയുന്നുവെന്നും അധികമായി ആളിനെ നിയമിക്കണം എന്നുമാണ് ആവശ്യം. രണ്ട് ദിവസം കഴിഞ്ഞ 29-ആം തീയതി തനിക്ക് നഗരത്തിലെ ഏതെങ്കിലും മദ്യശാലയില്‍ വൈകിട്ട് 5 മണി മുതല്‍ ജോലിക്ക് താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഫ്രെഡിയും എംഡിക്ക് കത്ത് നല്‍കി. ഇതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇത് രണ്ടും അംഗീകരിച്ചാണ് നവംബര്‍ ആറിന് രണ്ട് ജോലി നല്‍കാന്‍ അനുമതി നല്‍കിയത്. വൈകിട്ട് അഞ്ചുമണിവരെ റീജ്യണല്‍ അസിസ്റ്റന്‍റ് മാനേജര്‍. അഞ്ചുമണിക്ക് ശേഷം പ്രീമിയം കൗണ്ടറില്‍ സെയിന്‍ല്‍മാന്‍.
എന്നാല്‍ ഈ രീതി ആദ്യമായിട്ടല്ല എന്നാണ് ഫ്രെഡി മനോരമ ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്. നേരത്തെയും ഇതേപോലെ ജീവനക്കാര്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് ഫ്രെഡിയുടെ വാദം. കണ്‍സ്യൂമര്‍ഫെഡ് ബിസിസനസ് ചെയ്യുന്ന ഒരു സ്ഥാപനമാണ്. ജീവനക്കാര്‍ കുറവുള്ളപ്പോള്‍, ലഭ്യമായ ജീവനക്കാരെ മറ്റു ജോലികള്‍ക്ക് വിന്യസിച്ചാണ് ആള്‍ക്ഷാമം പരിഹരിക്കുന്നത്. എല്ലാ ദിവസവും ജോലിക്ക് പോകേണ്ടതില്ലെന്നും കഴിഞ്ഞ കുറച്ച് ദിവസമായി താന്‍ പോകുന്നില്ലെന്നും ഫ്രെഡി പറഞ്ഞു.