തിരുവനന്തപുരത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിലെ പരിപാടികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ വി.വി.രാജേഷ്. ഓരോ പരിപാടിയുടെയും സ്വഭാവം പരിശോധിച്ചാകും അനുമതിയെന്ന് മേയര്‍ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് മാനവീയം വീഥി വേദിയായതാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായതെന്നും വിമര്‍ശനമുയരുന്നുണ്ട്.

ആടാനും പാടാനും വരയ്ക്കാനും വായിക്കാനും പ്രസംഗിക്കാനും ഒത്തുകൂടാനും അങ്ങനെ അങ്ങനെ, അഭിപ്രായ സ്വാതന്ത്രത്തിന് അതിര്‍വരമ്പുകളില്ലാത്ത ഒരു ഇടം, ഇതാണ് മാനവീയം വീഥിയുടെ സങ്കല്‍പ്പം. ഇവിടെയാണ് കോര്‍പറേഷന്‍ നിയന്ത്രണങ്ങള്‍ക്ക് ആലോചിക്കുന്നത്. ഒന്നിലേറെ പരിപാടികള്‍ ഒരേ സമയം നടക്കുന്നതും ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് നടപടി. 

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയാണ് ബിജെ.പി ഭരിക്കുന്ന കോര്‍പറേഷനെ നിയന്ത്രണങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന വിമര്‍ശനമുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡില്‍ കോര്‍പറേഷന്‍ എങ്ങനെ നിയന്ത്രണം കൊണ്ടുവരുമെന്ന ചോദ്യവും സി.പി.എം ഉയര്‍ത്തുന്നുണ്ട്. 

Manaveeyam Veethi restrictions are being implemented by the Thiruvananthapuram Corporation mayor due to overlapping events and drug usage concerns on the cultural street. :