തിരുവനന്തപുരം പൂവച്ചലില്‍ ജനവാസമേഖലയിലുള്ള കടന്നല്‍കൂട് ഭീതി പരത്തുമ്പോഴും പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണെന്ന് കാരണം പറഞ്ഞാണ് കടന്നല്‍കൂട് നീക്കാത്തത് എന്നാണ് ആക്ഷേപം.
പൂവച്ചല്‍ ഗ്രാമപഞ്ചാടത്തിലെ ചായക്കുളം വാര്‍ഡിലെ അരുവിക്കോണത്ത് ജനവാസമേഖലയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന കടന്നല്‍ക്കൂട് പ്രദേശവാസികളെ വലിയ ഭീതിയിലാക്കിയിരിക്കെയാണ്. ക്ഷേത്രത്തിലേക്കും തൊട്ടടുത്തുള്ള അങ്കണവാടിയിലേക്കും എല്‍.പി സ്കൂളിലേക്കും കൊച്ചു കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ സഞ്ചരിക്കുന്ന വഴിയോട് ചേര്‍ന്നാണ് കടന്നല്‍കൂട്. സ്വകാര്യഭൂമിയിലുള്ള കടന്നല്‍കൂട് നീക്കാനാവില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതി നിലപാട്. അപകടം വന്നാല്‍ ആര് ഉത്തകവാദിയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.