deaf-drama-thiruvananthapuram

കേള്‍വി പരിമിതിയുള്ളവര്‍ക്ക് നാടക ലോകം അന്യമല്ലെന്നു തെളിയിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ ശ്രവണപരിമിതി നേരിടുന്ന 12 കുട്ടികളാണ് അരങ്ങിലെത്തുന്നത്.

ശബ്ദമില്ലാത്ത വേദിയില്‍ സംസാരിക്കുന്നത് ആംഗ്യങ്ങളാണ്, ചലനങ്ങള്‍ സന്ദേശം പകരുന്നു, ഭാവങ്ങളില്‍ കഥയുടെ ആത്മാവും. കേള്‍വി പരിമിതിയെ മറികടന്ന് വേദിയില്‍ വിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ് ഈ 12 അംഗ സംഘം.

ആംഗ്യഭാഷ നാടകരൂപത്തിലാക്കുമ്പോള്‍ പരിമിതികളേറെയുണ്ടായിരുന്നു. ആശയം സദസിന് മനസിലാകണം. നിശബ്ദമായ വേദികയില്‍ കാണികളുടെ ശ്രദ്ധ തുടരണം. പഠിക്കാനേറെ സമയം വേണമെന്നതായിരുന്നു വിദ്യാര്‍ഥികള്‍ നേരിട്ട വെല്ലുവിളി. ഒരുമാസത്തെ പരിശീലനത്തില്‍ എല്ലാ തടസങ്ങളും അവര്‍ മറികടന്നു.

തിരുവനന്തപുരം സ്വദേശി അഞ്ജന ഷാജഹാന്‍റെ നേതൃത്വത്തിലാണ് വാക്കുകള്‍ ആംഗ്യങ്ങളിലേക്ക് ചിട്ടപ്പെടുത്തിയത്. വിവാഹത്തിന്‍റെയും കുടുംബ ബന്ധങ്ങളുടെയും ഉള്ളുതുറന്നുകാട്ടുന്ന നാടകത്തിന് 'ഒരു കളങ്കിത കുടുംബ സത്കാര'മെന്നാണ് പേര് നല്‍കിയിരിക്കുന്നത്.  വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് പേരൂര്‍ക്കട തമ്പിലാണ് അവതരണം. 

ENGLISH SUMMARY:

A group of 12 hearing-impaired students trained under the National Institute of Speech and Hearing (NISH) are set to perform a unique sign-language play titled 'Oru Kalankitha Kudumba Sathkaram'. The performance relies entirely on gestures, expressions, and physical movements on a silent stage to convey narrative themes surrounding marriage and family relationships. Despite initial challenges in adapting sign language into theatrical forms and maintaining audience engagement without dialogue, the students mastered the presentation through a month of dedicated practice. Choreographed under the leadership of Anjana Shahajahan from Thiruvananthapuram, the play will be staged at Peroorkada Thampu.