amster-overseas-visa-fraud-owner-parvathy-maya-shaji-arrested-thiruvananthapuram-airport
  • വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 'ആംസ്റ്റർ ഓവർസീസ്' സ്ഥാപന ഉടമ കൊല്ലം സ്വദേശി പാർവതി മായ ഷാജി പിടിയിലായി.

വിദേശത്ത് ജോലിയും വിസയും വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റർ ഓവർസീസ് സ്ഥാപനത്തിന്റെ ഉടമ പിടിയിലായി. കൊല്ലം സ്വദേശി പാർവതി മായ ഷാജിയാണ് പിടിയിലായത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിലാണ് അറസ്റ്റ്.

ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് എമിഗ്രേഷൻ വിഭാഗം ഇവരെ പിടികൂടുകയായിരുന്നു. കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഇവർക്കെതിരെ കേസുകളുണ്ട്.

ENGLISH SUMMARY:

The owner of Amster Overseas agency, involved in widespread overseas job and visa fraud, has been arrested by the police. Parvathy Maya Shaji, a native of Kollam, was taken into custody following a fraud case registered at the Palarivattom police station. The police had previously issued a lookout circular against the accused after she duped job seekers of lakhs of rupees. She was intercepted by the immigration department at the Thiruvananthapuram International Airport while attempting to flee and was subsequently handed over to the police, with multiple cases registered against her across Kerala.