കോവളം തീരത്ത് വിനോദത്തിനല്ല ഇപ്പോള്‍ ആളുകള്‍ വരുന്നത്, കൊടുചൂടില്‍ നിന്ന് കടല്‍ത്തണുപ്പില്‍ അഭയം തേടാനാണ്. വെയിലൊന്നുമങ്ങിയാല്‍ തീരം നിറയും. ലൈഫ് ഗാര്‍ഡുമാര്‍ക്കും വിശ്രമില്ലാത്ത വൈകുന്നേരങ്ങള്‍.
പകല്‍മുഴുവന്‍ വിയര്‍ത്തുതളരുന്ന കുട്ടികള്‍ക്കാണ് സന്തോഷം. തിരത്തണുപ്പില്‍ കുത്തിമറിയാം. കുട്ടികളോടൊപ്പം ചൂടില്‍ നിന്ന് അല്‍പം ആശ്വാസം തേടി രക്ഷിതാക്കള്‍. കോവളത്ത് ഇപ്പോള്‍ വിനോദ സഞ്ചാര സീസണ്‍ അല്ല. അതുകൊണ്ടുതന്നെ വിദേശീയരും തീരെയില്ല. പകരം നാട്ടുകാരും മറ്റു ജില്ലക്കാരുമാണ് കൂടുതല്‍. വൈകുന്നേരമായാല്‍ ലൈഫ് ഗാര്‍ഡുമാര്‍ക്കും തിരക്കോട് തിരക്കാണ്. നേരം ഇരുട്ടിയാലും കടലില്‍ നിന്ന് കയറാത്തവരുമുണ്ട്.
തിരക്കുകൂടിവരുന്നതുകാരണം കൂടുതല്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.വരുംദിവസങ്ങളിലും തണുപ്പ് തേടിവരുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത.