യേശുദാസിന്‍റെ സംഗീതജീവിതത്തിലെ ഇടത്താവളത്തിന് പുതിയ മുഖം. തിരുവനന്തപുരത്ത് സ്വാതി തിരുനാള്‍ സംഗീത കോളജില്‍ പഠിക്കുന്ന കാലത്ത് യേശുദാസിന്‍റെ അഭയമായിരുന്ന, ഗുരുനാഥന്‍ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ വീട്ടിന്‍റെ കാര്‍ഷെഡാണ് തനിമ നിലനിര്‍ത്തി പുതുക്കിയത്. യേശുദാസിന്‍റെ വിവിധ കാലങ്ങളിലെ സംഗീതം ആസ്വദിക്കാവുന്ന  ഡിജിറ്റല്‍ ലൈബ്രറി ഇന്ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

യേശുദാസിന് ഒരിക്കലും മറക്കാനാകാത്ത ഇടങ്ങളിലൊന്നാണ് ഈ കാര്‍ഷെഡ്. സ്വാതി തിരുനാള്‍ സംഗീത കോളജിന്‍റെ മേധാവിയായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ വീട്ടിലെ ചായ്പ് പോലത്തെ ഇടം..തൈക്കാട് ഭാരത് ഭവന്‍ വളപ്പില്‍.പത്തുവര്‍ഷം മുമ്പ് ശെമ്മാങ്കുടി സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ യേശുദാസ് ഈ മുറിയില്‍ ഏറെ നേരം ചെലവഴിച്ചിരുന്നു.

യേശുദാസുമായി ഏറെ വൈകാരിക ബന്ധം പുലര്‍ത്തുന്ന ഇവിടം പഴപടി തന്നെ നിലനിര്‍ത്തിയാണ് നവീകരിച്ചത്.  ഇവടെയെത്തുന്ന സംഗീതപ്രേമികള്‍ക്ക് യേശുദാസിന്‍റെ സംഗീത ജീവിതം അടുത്തറിയാം ,കേള്‍ക്കാം, അനുഭവിക്കാം

ENGLISH SUMMARY:

KJ Yesudas music journey reimagined with the renovation of Chembai Sreenivasa Iyer's house, a significant place from his student days. This renovated space will now house a digital library, allowing visitors to experience Yesudas's musical legacy.