തലസ്ഥാനത്തെ വെള്ളക്കെട്ട് മാധ്യമങ്ങളുണ്ടാക്കുന്ന വാര്‍ത്ത മാത്രമെന്ന് നടി മല്ലിക സുകുമാരന്‍ പറഞ്ഞതിനു പിന്നാലെ തമ്പാനൂരില്‍ വെള്ളപ്പൊക്കമെന്ന് സോഷ്യല്‍മീഡിയ. തമ്പാനൂരില്‍ വെള്ളം കുറയുന്നില്ലെന്ന് പറയുന്നത് കള്ളമാണെന്നും ഇപ്പോഴാണ് നേരേചൊവ്വേ വെള്ളമിറങ്ങുന്നതെന്നും മല്ലിക രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്പില് പറഞ്ഞിരുന്നു.
പണ്ട് തമ്പാനൂര്‍ പരിസരത്തുകൂടിയൊക്കെ സാരിയും പൊക്കി നടക്കേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോള്‍ മഴവെള്ളം കൃത്യമായി ഒഴുകിപ്പോകാനുള്ള സംവിധാനം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. മേയര്‍ വി.വി രാജേഷും മല്ലികയ്ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ മല്ലിക സുകുമാരന്റെ വാക്കുകള്‍ക്ക് പിന്നാലെ തലസ്ഥാനം വെള്ളത്തില്‍ മുങ്ങിയെന്ന രീതിയില്‍ സോഷ്യല്‍മീഡിയകളില്‍ കമന്റുകള്‍ നിറയുകയാണ്.
ഭരണത്തില്‍ കയറിയാല്‍, ഒന്നിറങ്ങിക്കിട്ടിയാല് മതിയേ എന്ന് ആരെക്കൊണ്ടും പറയിക്കരുതെന്നും തിരുവനന്തപുരം മേയര്‍ അങ്ങനെ പറയിപ്പിക്കില്ലെന്ന് പൂര്‍ണബോധ്യമുണ്ടെന്നും മല്ലിക പറയുന്നു. വി.വി രാജേഷിനെ വര്‍ഷങ്ങളായിട്ട് നേരിട്ടറിയാം. അധ്വാനം, സത്യസന്ധത, ആത്മാര്‍ത്ഥത എല്ലാം ഒത്തിണങ്ങിയ ചെറുപ്പക്കാരനാണ് രാജേഷ് എന്നും മല്ലിക പറയുന്നു.
ഒരുപാട് ഉയരത്തില്‍ പോകേണ്ട നേതാവാണ് മേയറെന്നും കേന്ദ്രമന്ത്രിയായാല്‍ ഞങ്ങളുടെ കാര്യം അധോഗതിയാകുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മല്ലിക പറയുന്നു. അദ്ദേഹം കേന്ദ്രമന്ത്രിയായിക്കഴിഞ്ഞാല് പിന്നെ ഡല്‍ഹിയിലേക്ക് പോകില്ലേയെന്നും പിന്നെ തങ്ങള്ക്കാരുണ്ടെന്നുമാണ് മല്ലിക പറഞ്ഞുവരുന്നത്. എങ്കിലും എവിടെപ്പോയാലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിതരുമെന്നും മല്ലിക പറയുന്നു.