• ഓടകൾ ശുചിയാക്കാത്തതും മാലിന്യനിർമാർജനം കാര്യക്ഷമമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി എന്നാണ് വിമർശനം

ഒരൊറ്റ മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷനും മേയർക്കുമെതിരെ വ്യാപക വിമർശനം. ഓടകൾ ശുചിയാക്കാത്തതും മാലിന്യനിർമാർജനം കാര്യക്ഷമമല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി എന്നാണ് വിമർശനം. 

മുംബൈയിലായിരുന്ന മേയർ വി വി രാജേഷ് ഇന്ന് വെള്ളക്കെട്ട് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഇന്നലെ ഒരു മണിക്കൂർ പെയ്ത മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗമായ തമ്പാനൂർ അടക്കം വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. നിരവധി വാഹനങ്ങളും വെള്ളം കയറി  നശിച്ചു. 

ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിന് കാരണമെന്നാണ്  കോർപറേഷൻ അധികൃതരുടെ വിശദീകരണം. അതിതീവ്രമഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സ്‌ഥിരീകരിക്കുന്നുണ്ട്. 

കോട്ടയം,ഇടുക്കി,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്. ഈ ജില്ലകളില്‍ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കന്യാകുമാരി മുതല്‍ കര്‍ണാടക വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടുന്നത്.

Thiruvananthapuram Submerged After Just an Hour of Rain; Mayor and Corporation Face Backlash:

Thiruvananthapuram rain, Thiruvananthapuram waterlogging, Thampanoor flooding, Kerala heavy rainfall, V V Rajesh, Thiruvananthapuram Corporation criticism, Thiruvananthapuram Mayor, Kerala weather update today