തിരുവനന്തപുരം നഗരത്തിൽ കടുത്ത കുടിവെള്ളക്ഷാമം. പ്രശ്നപരിഹാരമാവശ്യപ്പെട്ട് യുഡിഎഫ്-  ബിജെപി കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസുകൾ ഉപരോധിച്ചു. പ്രശ്നമുണ്ടെന്ന് സമ്മതിച്ച ചീഫ് എൻജിനീയർ ഉടൻ പരിഹാരം കാണുമെന്നും അറിയിച്ചു.

ജനുവരി ആദ്യവാരം മുതൽ തുടങ്ങിയതാണ് നഗരത്തിലെ ശുദ്ധ ജലക്ഷാമം. നഗരത്തിന്‍റെ ഹൃദയഭാഗങ്ങളിലടക്കം പൈപ്പിൽ വെള്ളമെത്തുന്നത് നൂലു പോലെയാണ്. ഇതോടെ യുഡിഎഫ് കൗൺസിലർമാർ ആണ് ആദ്യം പ്രതിഷേധവുമായെത്തിയത്. ചീഫ് എൻജിനീയറെ ഉപരോധിച്ചു. സാമ്പത്തിക പ്രശ്നമുണ്ടെന്നും ലീക്ക് ഉൾപ്പെടെ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും ചീഫ് എൻജിനീയർ പറഞ്ഞു.

അതേസമയം, മണക്കാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തേത്തുടർന്ന് ബിജെപി കൗൺസിലർമാർ കുര്യാത്തിയിലെ ഓഫീസിൽ പ്രതിഷേധിച്ചു. അരുവിക്കര ഇലശുദ്ധീകരണ ശാലയിൽ വൈദ്യുതി കേബിളിലും രണ്ട് ട്രാൻസ്ഫോർമറുകളിലും ഉണ്ടായ തകരാറാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. 

ENGLISH SUMMARY:

The drinking water crisis in Thiruvananthapuram city has escalated, leading to massive protests by UDF and BJP councillors at Kerala Water Authority (KWA) offices on February 23, 2026. Since early January, residents in the city's heart have been receiving minimal water supply, which worsened after a technical failure at the Aruvikkara treatment plant involving two transformers and electric cables. While UDF councillors besieged the Chief Engineer's office, BJP representatives protested at the Kuryathi office specifically highlighting the plight of residents in the Manacaud area. The Chief Engineer acknowledged the severity of the situation, citing financial constraints and ongoing leak repairs as challenges. Authorities have assured that emergency maintenance is underway to restore normal supply as soon as possible. Thousands of households remain affected as the summer heat begins to intensify in the state capital.