തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ രംഗത്തിറക്കി കോൺഗ്രസ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ പോത്തൻകോട് ഡിവിഷനിലാണ് സീരിയൽ താരം അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർഥി ആക്കിയിരിക്കുന്നത്. മത്സരിക്കുന്നതിൽ ഏറെ അഭിമാനം ഉണ്ടെന്നും രാഷ്ട്രീയ പോരാട്ടം ആയിരിക്കുമെന്നും ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ അമേയ പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു.