തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം. അമ്മ നിരന്തരം ജോസിന്‍റെ പീഡനങ്ങള്‍ക്ക് ഇരയായതായി മകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജോസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും.
52 കാരിയായ വീട്ടമ്മ പൊളളലേറ്റ് മരിച്ചത് ഗ്യാസ് ചോര്‍ന്നുണ്ടായ അപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയതോടെ ആത്മഹത്യയെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രാര്‍ഥനാ മുറിയിലെ ബൈബിളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിലാണ് ജോസ് ഫ്രാങ്ക്ളിന്‍ ലൈംഗികമായി ദുരുപയോഗിച്ചെന്ന വെളിപ്പെടുത്തലുളളത്. അമ്മയുടെ വേദന അറിഞ്ഞിരുന്നില്ലെന്നും നീതിവേണമെന്നും മകന്‍.
ജോസ് ഫ്രാങ്ക്ളിന്‍ പല ഘട്ടങ്ങളിലായി രണ്ട് പതിറ്റാണ്ടിലേറെയായി നഗരസഭാ കൗണ്‍സിലറാണ്. ആത്മഹത്യാ കുറിപ്പില്‍ജോസ് ഫ്രാങ്ക്ളിന്‍റെ പേരു വെളിപ്പെടുത്തിയതോടെ ഇയാളെ ചോദ്യം ചെയ്തേക്കും.