നമ്പർവൺ ആരോഗ്യകേരളത്തിന്റെ ഭാഗമായ തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ള പരിശോധനയിൽ കോളിഫോം ബാക്ടീര കണ്ടെത്തിയത് അറിഞ്ഞുകാണുമല്ലോ. ശസ്ത്രക്രിയകൾ വരെ മാറ്റിവച്ച സംഭവത്തിൽ ടാങ്കിന്റെ ശുചീകരണം തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് നടപടി.
ഓപ്പറേഷൻ തീയറ്ററിലേക്ക് വെള്ളം ലഭിക്കുന്ന ടാങ്കിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ജൂൺമാസം അയച്ച സാംപിലിലെ ജലത്തിലാണ് ബാക്ടീരിയ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഫലം പുറത്തുവന്നതോടെ ശസ്ത്രക്രിയയകൾ എല്ലാം നിർത്തിവച്ചു. ആഴ്ചയിൽ അറുപതിലധികം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ശസ്ത്രക്രിയകൾ മുടങ്ങിയതിനെതിരെ കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധിച്ചു. ബി.ജെ.പി പ്രവർത്തകർ ആശുപത്രിക്ക് മുൻപാകെ റീത്തും വച്ചു. അതേസമയം, ടാങ്കിന്റെ ശുചീകരണം നടത്തി വെള്ളം നിറച്ച ശേഷം വീണ്ടും സാംപികൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷമേ ശസ്ത്രക്രിയ പുനരാരംഭിക്കുവെന്ന് സൂപ്രണ്ട് അറിയിച്ചു.
ഒരു കാര്യം വ്യക്തമായല്ലോ. ജൂൺ മാസത്തെ വെള്ളത്തിന്റെ പരിശോധനാ ഫലത്തിലാണ് കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. ഇപ്പോൾ പ്രശ്നം പുറത്തറിഞ്ഞപ്പോൾ ടാങ്ക് വൃത്തിയാക്കുന്നു, സാംപിളെടുക്കുന്നു. രണ്ടുദിവസത്തിനകം പരിശോധനാഫലവും പുറത്തുവരും. എങ്ങനെയിരിക്കുന്നു. ®