സെക്രട്ടേറിയറ്റിന് മുന്നില്‍ പച്ചക്കറികള്‍ ഉപേക്ഷിച്ച് കര്‍ഷകരുടെ പ്രതിഷേധം. തിരുവനന്തപുരം നെടുമങ്ങാട് മേഖലയിലെ കര്‍ഷകരാണ് ഹോര്‍ടി കോര്‍പിന്റെ നിഷേധാത്മക നിലപാടിനെതിരെ സമരരംഗത്തിറങ്ങിയത്. നാട്ടിലെ ജൈവ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടിന്റെ വിളകളാണ് ഹോര്‍ടി കോര്‍പ് സംഭരിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു
വാഴക്കുലകളും വെള്ളരിയും വള്ളിപ്പയറുമൊക്കെയാണ് കര്‍ഷകര്‍ സെക്രട്ടേറയറ്റിന്റെ സമര കവാടത്തില്‍ നിരന്നുകിടക്കുന്നത്. പലതവണ നിവേദനങ്ങള്‍ നല്‍കി, സമരം ചെയ്തു , സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ ഇതല്ലാതെ മറ്റുവഴിയില്ലെന്ന് നെടുമങ്ങാട്ടെ കര്‍ഷകര്‍ പറയുന്നു. നെടുമങ്ങാട് രാജ്യാന്തര മാര്‍ക്കറ്റിലാണ് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിയിരുന്നത്. അത് പാടെ നിലച്ചിട്ട് മാസങ്ങളായി.
കേരളത്തിലെ കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികൾ വാങ്ങാതെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ വലിയ തോതിൽ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ് കർഷകരെ കടുത്ത പ്രതിസന്ധിയിൽ എത്തിച്ചത്. പലരും കൃഷി അവസാനിപ്പിക്കുന്നതിന്റെ വക്കിലാണ്. ഇതിന്റെ ഭാഗമായി പച്ചക്കറികൾ റോഡിൽ നിരത്തിയിട്ടു. കര്‍ഷകരെ ദ്രോഹിക്കുന്നത് വേള്‍ഡ് മാര്‍ക്കറ്റ് സെക്രട്ടറിയുടെ നടപടികൾ അവസാനിപ്പിക്കുക, e-NAM നടപ്പിലാക്കുക, ഹോർട്ടി കോർപ്പിന്‍റെ സ്ഥിരം ജീവനക്കാരെ ലേല നടപടികളിൽ പങ്കെടുപ്പിക്കുക എന്നിവയാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. സര്‍ക്കാര്‍ ഇനിയും അവഗണിച്ചാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് കര്‍ഷകരുടെ തീരുമാനം.