ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ട വ്രതാരംഭത്തിനു തുടക്കം. ഏഴു ദിവസം നീളുന്ന വ്രതത്തിനു പൊങ്കാല ദിവസം രാത്രിയിലെ പുറത്തെഴുന്നള്ളത്ത് തിരികെയെത്തുന്നതോടെ പരിസമാപ്തിയാകും. 592 ബാലന്മാരണ് ഇത്തവണ വ്രതം അനുഷ്ഠിക്കുന്നത്.
ക്ഷേത്രക്കുളത്തില്‍ കുളിച്ച് , ഈറനോടെ ആറ്റുകാല്‍ ദേവിയെ വണങ്ങി, പള്ളിപ്പലകയില്‍ ഏഴു വെള്ളി നാണയങ്ങള്‍ സമര്‍പ്പിച്ച്, ക്ഷേത്ര മേല്‍ശാന്തിക്ക് ദക്ഷിണ നല്‍കിയാണ് വ്രതം തുടങ്ങിയത്. പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിച്ച് പുറത്തെഴുന്നള്ളിപ്പിനു അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്‍മാരാണ്. തിരികെ ക്ഷേത്രത്തിലെത്തി ചൂരലഴിക്കുന്നതോടെ വ്രതം അവസാനിക്കും.
10 നും 12 നുമിടയ്ക്ക് പ്രായമുള്ള ബാലന്‍മാരാണ് വ്രതം അനുഷ്ഠിക്കുന്നത്. 7 ദിനം ക്ഷേത്രത്തില്‍ താമസിച്ച് 1008 നമസ്കാരം ദേവിക്കു മുന്നില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആചാരം