അമിതവേഗത്തില്‍ കാറോടിച്ച് റീല്‍സെടുത്തത് 16 കാരനും സുഹൃത്തും പിടിയില്‍. പത്തനംതിട്ട അടൂരിലാണ് കുട്ടികള്‍ക്കിടയിലൂടെ സംഘത്തിന്‍റെ അഭ്യാസപ്രകടനം. ഒരു കാറും ബൈക്കും പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടറില്‍ നാലുപേരടക്കം സഞ്ചരിക്കുന്ന വിഡിയോയും കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
Also Read: ചോക്കലേറ്റ് പെട്ടികൾ പേടകത്തിൽ വച്ച് പിതാവ്; നോവായി ദിവ; കണ്ണീരോടെ വിട
അടൂരിന്‍റെ പലഭാഗത്തും അമിത വേഗത്തില്‍ 16കാരനും സംഘവും കാറുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതോടെ സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. അമിതവേഗതയില്‍ കാറിലും ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്തും വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തുമായിരുന്നു ഇവരുടെ അഭ്യാസം. കൃത്യമായി സ്കൂളില്‍ പോകാതെയായിരുന്നു കുട്ടികള്‍ വാഹനമെടുത്ത് കറങ്ങിയിരുന്നത്.
Also Read: മാളുകളില്‍ കറങ്ങി നടന്ന് വിലയേറിയ ക്രീമുകളും ചോക്ലേറ്റും മോഷ്ടിച്ചു; വിദ്യാര്‍ഥികള്‍ പിടിയില്‍
സംഭവത്തില്‍ 16 കാരന്‍റെ അമ്മയ്ക്ക് എതിരെയും കൊല്ലം സ്വദേശി രവീന്ദ്രന്‍ എന്നയാള്‍ക്ക് എതിരെയും പൊലീസ് കേസെടുത്തു. സംഘം സഞ്ചരിച്ച ബൈക്ക് ഇയാളുടെ പേരിലുള്ളതാണ്. എന്നാല്‍ ബൈക്ക് നേരത്തെ വിറ്റതാണെന്നും ഉടമസ്ഥത മാറ്റാതെ ഉപയോഗിക്കുകയായിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു.