സ്പ്ലേയ്ക്ക് വച്ച സാധനങ്ങള്‍ സെയില്‍സ് എക്സിക്യുട്ടീവിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുകയായിരുന്നു. സബിത നേരത്തെ നഗരത്തിലെ മറ്റൊരു മാളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തി പൊലീസിന്റെ പിടിയിലായിരുന്നു
കോഴിക്കോട് നഗരത്തിലെ മാളുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തിയ വിദ്യാര്‍ഥികള്‍ പിടിയില്‍. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വിദ്യാര്‍ഥികളായ പെരിന്തല്‍ണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീര്‍, തോട്ടേക്കാട് ആലിക്കപറമ്പില്‍ സബിത എന്നിവരാണ് അറസ്റ്റിലായത്. ബൈപ്പാസിലെ പ്രമുഖ മാളിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വച്ച സൗന്ദര്യ വര്‍ധക വസ്തുക്കളാണ് ഇവര്‍ കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ സഹിതം മാള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പന്തീരങ്കാവ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
8000 രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കളാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്. ഡിസ്പ്ലേയ്ക്ക് വച്ച സാധനങ്ങള്‍ സെയില്‍സ് എക്സിക്യുട്ടീവിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുകയായിരുന്നു. സബിത നേരത്തെ നഗരത്തിലെ മറ്റൊരു മാളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തി പൊലീസിന്റെ പിടിയിലായിരുന്നു. ആയിരം രൂപയിലേറെ വിലയുള്ള ചോക്ലേറ്റ് മോഷ്ടിച്ചെടുത്ത് രക്ഷപെടുന്നതിനിടെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
ENGLISH SUMMARY:
Two students pursuing digital marketing courses at a private institution have been arrested for allegedly stealing expensive cosmetics and other products from shopping malls in Kozhikode, Kerala. The accused, identified as Muhammad Shameer of Perinthalmanna and Sabitha of Thottakkad, allegedly stole beauty products worth ₹8,000 from a supermarket at a prominent mall on the city’s bypass. Pantheerankavu police arrested them following a complaint from mall authorities, who provided CCTV footage of the alleged theft. Sabitha had reportedly been caught earlier at another mall in the city while attempting to leave with chocolates worth more than ₹1,000.