cm-calicut

കോഴിക്കോട് വച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ആക്രമിക്കപ്പെടാൻ സാധ്യതയെന്ന് സന്ദേശം അയച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലേക്ക് ഇന്നലെ രാത്രിയാണ് സന്ദേശം എത്തിയത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം.

പൊലീസിന്റെ പോല്‍ ആപ്പ് വഴിയാണ് സന്ദേശം എത്തിയത്. തെറ്റിദ്ധരിപ്പിക്കാൻ അയച്ച സന്ദേശമാണെന്ന് വ്യക്തമായതിന് പിറകെ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.

അതേസമയം, ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയില്ലാതെയാണ് മുഖ്യമന്ത്രി കോഴിക്കോട്  കായികമേള ഉദ്ഘാടന ചടങ്ങിനെത്തിയത്. ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയായ ശേഷം പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിക്ക് ചുറ്റും ധാരാളം പേര്‍ കൂട്ടമായി എത്തി. നിവേദനങ്ങള്‍ സ്വീകരിച്ചും സെല്‍ഫിക്ക് പോസ് ചെയ്തതിനും ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ENGLISH SUMMARY:

The Kozhikode city police briefly detained and later released a youth who sent a misleading message regarding a potential security threat to Chief Minister V.D. Satheesan. The alert, which requested additional police deployment, was transmitted to the Kozhikode City Control Room late last night through the Kerala Police Pol-App platform. Upon tracking the source, officers picked up the native of Pandikkad, Malappuram, for detailed questioning after confirming the message was false. As the alert was verified to be fake, the police issued a formal notice to the individual and released him from custody.