parumala-thirumeni

പരിശുദ്ധ പരുമല തിരുമേനിയുടെ 124–ാം ഓർമ പെരുന്നാളിന് നാളെ തുടക്കമാകും. ഉച്ചക്ക് രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് ചടങ്ങ് നിർവ്വഹിക്കും. നവംബർ ഒന്നിന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യ അതിഥിയായി പങ്കെടുക്കും.

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നാളെ ഉച്ചക്ക് കൊടിയേറ്റ് ചടങ്ങുകൾ നടത്തും. നാളെ മുതൽ നവംബർ രണ്ട് വരെ വിവിധയിടങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് തീർത്ഥാടകർ പരുമലയിലേക്ക് എത്തും. 

27 ന് കോതോലിക്ക ബാവയുടെ കാർമികത്വത്തിൽ നടക്കുന്ന കുർബാനക്ക് ശേഷം സഭയുടെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് നിയോഗിതരായ വൈദികരുടെ റമ്പാൻ സ്ഥാനാരോഹണവും നടക്കും. നവംബർ ഒന്നിന് ഉച്ചക്ക് തീർത്ഥാടന വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യ അതിഥിയായി പങ്കെടുക്കും. നാളെ മുതൽ നവംബർ രണ്ട് വരെ സഭയുടെ വിവിധ സംഘടനകളുടെ അഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനകളും പൊതു സമ്മേളനങ്ങളും പെരുമലയിൽ നടക്കും.

 

ENGLISH SUMMARY:

Parumala Thirumeni 124th Orma Perunnal begins tomorrow with the flag hoisting ceremony led by Baselios Marthoma Mathews III. Actor Mammootty will participate as the chief guest in the upcoming public meeting.