marthoma-college

തിരുവല്ല മാർത്തോമ്മാ കോളേജ് 75 ആം വർഷത്തിലേക്ക്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉൽഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. മാറുന്ന കാലത്തിനൊപ്പം കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയും മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തലമുറകൾക്ക് അറിവിന്‍റെ വെളിച്ചം പകർന്ന തിരുവല്ലയിലെ മാർത്തോമ്മ കോളജ് 75 ആം വാർഷികത്തിലേക്ക് കടക്കുകയാണ്. രണ്ട് ഇന്‍റര്‍ മീഡിയേറ്റ് കോഴ്സുകളും 250 വിദ്യാർത്ഥികളും 12 അധ്യാപകരുമായി 1952 ജൂലൈ പത്തിനാണ് മാർത്തോമ്മാ കോളേജ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുത്തൻ അധ്യായങ്ങൾ രചിച്ച കലാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉൽഘടനം ചെയ്തു.

കോളേജിന്‍റെ അക്കാദമിക്, ഭൗതിക വികസനത്തിന് മലങ്കര മാർത്തോമ്മാ സഭയുടെ ദീർഘ വീക്ഷണവും മേൽനോട്ടവും നിർണായക പങ്ക് വഹിച്ചു.

അക്കാദമികവും ഗവേഷണ മികവിനൊപ്പം കല, കായികം, സാമൂഹിക സേവനം തുടങ്ങിയ മേഖല കളിലും കോളജ് സജീവ സാന്നിധ്യം നില നിരത്തുന്നു. 

Marthoma College Thiruvalla is celebrating its 75th anniversary with a Platinum Jubilee event inaugurated by Chief Minister VD Satheeshan: