ചികില്‍സയ്ക്കും കടംവീട്ടാനുമായി സഹായം തേടിയ ആളെ  കബളിപ്പിച്ചു പണം തട്ടി. മൂന്ന് ലക്ഷം രൂപ സഹായം നല്‍കാമെന്നും പ്രോസസിങ് ഫീ വേണമെന്നു ആവശ്യപ്പെട്ടാണ് എണ്ണായിരത്തോളം രൂപ ഹനീഫ എന്നയാൾ തട്ടിയെടുത്തത്. ഇരുകാലുകളും പോളിയോ ബാധിച്ചു തളര്‍ന്ന മലയാലപ്പുഴ സ്വദേശി ബിജിയെയാണ് സംഘം കബളിപ്പിച്ചത്. ഹനീഫ എന്നയാളുടെ എസ് ബി ഐ അക്കൗണ്ടിലേക്കാണ് പണം പോയത്.

ചെറുപ്പത്തിലേ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന ആളാണ് ബിജി. 30 വര്‍ഷമായി ലോട്ടറിക്കച്ചവടമാണ്.ബാങ്ക് വായ്പയെടുത്ത് ഹോള്‍സെയില്‍ ലോട്ടറിക്കച്ചവടം തുടങ്ങി.ലോട്ടറി വാങ്ങിയവര്‍ പലരും പണം കൊടുത്തില്ല.ഇതിടെ ഹൃദയാഘാതം വന്നു. നാലു ബ്ലോക്കുകള്‍.ചികില്‍സ തുടങ്ങിയതോടെ ബിജിക്ക് ലോട്ടറി വില്‍പനയ്ക്കിറങ്ങാന്‍ കഴിയാതായി.ലോണ്‍ അടവും മുടങ്ങി കടക്കെണിയിലായി. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് അടക്കം ഈ വാര്‍ത്ത നല്‍കിയതോടെ സഹായങ്ങളും എത്തുന്നുണ്ടായിരുന്നു. ഇതിനിടെ മൂന്നു ലക്ഷം സഹായം നല്‍കാമെന്ന് പറഞ്ഞ് ഒരു വിളി എത്തി.പ്രോസസിങ് ഫീ,യാത്രാച്ചെലവ് തുടങ്ങി പല ആവശ്യങ്ങള്‍ പറഞ്ഞപ്പോള്‍ സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്നു തവണയായി ബിജി പണം നല്‌കി.

പിന്നീട് ഈ നമ്പരില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ്.മലയാലപ്പുഴ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജി.സാമൂഹിക പ്രവര്‍ത്തക എം.എസ്.സുനില്‍ നിര്‍മിച്ച് നല്‍കിയ വീട്ടിലാണ് ബിജിയും കുടുംബവും കഴിയുന്നത്.തനിക്കോ അബദ്ധം പറ്റി സഹായം തേടുന്ന എല്ലാവരും ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് ബിജി പറയുന്നു

Financial fraud in Kerala targets individuals seeking help, with a recent case involving a scammer who defrauded a polio-affected individual out of thousands of rupees by promising a substantial financial aid. :