pathanamthitta

പന്തളത്ത് ഓപ്പറേഷന്‍ തൂഫാനിടെ കോടികള്‍ വിലയുള്ള തിമിംഗല ദഹനാവശിഷ്ടം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. തിരുവല്ലയില്‍ വില്‍ക്കാന്‍ പോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. പന്തളം വലിയപാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

പ്രതികള്‍ പൊലീസിനെ കണ്ട് വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ജീപ്പ് കുറിയെയിട്ടാണ് പിടികൂടിയത്. കൊട്ടാരക്കര സ്വദേശികളായ രാജീവ്, സോമന്‍ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ആംബര്‍ഗ്രീസിന് ആറ് കിലോ തൂക്കംവരും. ജില്ലയില്‍ ആംബര്‍ഗ്രീസ് കട്ടവടമുണ്ടെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പന്തളം പൊലീസും ജില്ലാ ഡാന്‍സാഫ് ടീമും പരിശോധനയില്‍ പങ്കെടുത്തു.

അഞ്ച് വര്‍ഷം മുന്‍പ് പ്രതി രാജീവ് ലക്ഷദ്വീപില്‍ നിന്ന് വിലയ്ക്ക് വാങ്ങിയതാണ് ആംബര്‍ഗ്രീസ് എന്നാണ് മൊഴി. തിരുവല്ലയില്‍ ഒരു സംഘത്തിന് കൈമാറാനായി കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. പിടിലായ പ്രതികളേയും ആംബര്‍ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വനംവകുപ്പാണ് കേസെടുക്കലും റിമാന്‍ഡും അടക്കം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിമിംഗലം അടക്കമുള്ള ജീവികളും വനംവകുപ്പിന്‍റെ പരിധിയിലാണ് വരുന്നത്.

ENGLISH SUMMARY:

Ambergris seizure in Operation Toofaan has led to the apprehension of two individuals in Pandalam with a significant quantity of whale vomit valued in crores. The suspects were intercepted while attempting to sell the valuable substance in Thiruvalla.