nipa-kadambanad

TOPICS COVERED

നിപാ പേടിക്കാലത്ത് വവ്വാല്‍ ശല്യത്തില്‍ ഒരു ഗ്രാമം.പത്തനംതിട്ട അടൂര്‍ കടമ്പനാട്ട് ആണ് വവ്വാല്‍ ശല്യം. പലമാര്‍ഗങ്ങള്‍ നോക്കിയിട്ടും വവ്വാലുകള്‍ ഒഴിഞ്ഞിട്ടില്ല. കടമ്പനാട് സ്വദേശികളായ രാജു,മോന്‍സി എന്നിവരുടെ വീട്ടുപറമ്പിലാണ് വവ്വാല്‍ ശല്യം. വൈകുന്നേരത്തോടെ കൂട്ടം പുറത്തിറങ്ങും. ഫലവൃക്ഷങ്ങളാണ് ലക്ഷ്യം. വീടിന്‍റെ ഭീത്തികളിലും മേല്‍ക്കൂരയിലും വവ്വാല്‍ കാഷ്ഠം നിറയുന്നു. അസഹ്യമായ ശബ്ദം വേറെ. കാഷ്ഠത്തിന്‍റെ ദുര്‍ഗന്ധവും അസഹ്യമാണ്.

വീടിന് സമീപത്തെ മരങ്ങളിലാണ് പകല്‍ സമയത്തെ വാസം. മൂടിയില്ലാത്ത കിണറുകളില്‍ കാഷ്ഠം വീഴുന്നു. ദിവസം കഴിയുന്തോറും എണ്ണം പെരുകുകയാണ്. പേരയ്ക്ക,റമ്പൂട്ടാന്‍,മാങ്ങ തുടങ്ങിയവ ഒന്നും ഇത്തവണ വിളവെടുക്കാന്‍ ആയില്ല. പടക്കം പൊട്ടിച്ചാല്‍ കൂട്ടത്തോടെ പറന്ന് ശബ്ദമുണ്ടാക്കും. അല്‍പസമയത്തിനകം വീണ്ടും അതേമരത്തില്‍ ഇടം പിടിക്കും. നിപ ഭീതിക്കാലത്ത് വവ്വാലിനെ തുരത്താന്‍ വഴിതേടുകയാണ് നാട്ടുകാര്‍

ENGLISH SUMMARY:

Bat menace in Kadambanad, Adur, Kerala, is causing significant problems for residents, especially during Nipah virus concerns. Despite various attempts to deter them, the fruit bats continue to damage crops and create unsanitary conditions