vilage

ഹൈക്കോടതിയുടേയും മനുഷ്യാവകാശ കമ്മിഷന്‍റെയും ഉത്തരവ് ഉണ്ടായിട്ടും റാന്നിയിലെ 214 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാതെ സര്‍ക്കാര്‍.തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല.പത്തനംതിട്ട റാന്നി അത്തിക്കയം  മടന്തമൺ,തെക്കെത്തൊടി നിവാസികളായ 214കുടുംബളോട് ആണ് സര്‍ക്കാര്‍ നീതി കാട്ടാത്തത്.

തൊട്ടടുത്തുള്ളപെരുമ്പെട്ടി-പൊന്തൻ പുഴ നിവാസികൾക്ക് പട്ടയംനല്‍കി. 1955മുതൽകുടിയേറിയവരാണ്..മടന്തമണ്ണില്‍ ഉള്ളത്.1977മുതൽവന ഭൂമി കൈവശമുള്ളവര്‍ക്ക്പട്ടയം നൽകണമെന്നായിരുന്നു സർക്കാർ നയം.ഇതിൻ പ്രകാരം 1982ൽ വനം -റവന്യു ഉദ്യേഗസ്ഥർ സംയുക്ത പരിശോധന നടത്തി താമസക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കലക്ടർക്ക് കൈമാറിയതാണ്.

പട്ടയം കിട്ടാതായതോടെ2015ൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. 2 മാസത്തിനകം പട്ടയം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.കലക്ടര്‍ കൈവശക്കാരുടെ ലിസ്റ്റും റിപ്പോർട്ടും സർക്കാരിനും കൈമാറി..2019ല്‍ റവന്യൂ മന്ത്രി അടക്കം പങ്കെടുത്ത യോഗത്തില്‍ പട്ടയം നല്‍കാന്‍ തീരുമാനം ആയി.എന്നിട്ടും പട്ടയം കിട്ടിയില്ല. 2024ല്‍ താമസക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും കാര്യമുണ്ടായില്ലഇനി കോടതി അലക്ഷ്യം കാട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് താമസക്കാര്‍

 

 

 

 

ENGLISH SUMMARY:

Ranni land dispute highlights the plight of 214 families in Attikkal, Madanthamon, and Thekkethodi who are denied land pattayams despite High Court and Human Rights Commission orders, and a promise made before elections. This long-standing issue, involving residents who have occupied the land since 1955, continues with the government failing to uphold its policies regarding land distribution.