tourist-bus-colour-kerala

സംസ്ഥാനത്തെ ടൂറിസ്റ്റ്ബസുകള്‍ക്ക് വെള്ള നിറം മാത്രമാക്കിയ ഉത്തരവ് ഭേദഗതി ചെയ്തേക്കും.  ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ബസിന് പലനിറങ്ങളാകാമെന്നാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിലപാടെടുത്തത്. വെള്ളനിറം വിനോദസഞ്ചാരത്തെ ബാധിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 2022 ഒക്ടോബറില്‍ വടക്കാഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്.

അപകടത്തിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിലായിരുന്നു ഈ തീരുമാനം. ഇതിന് പുറമെ ബസുകളിലെ അമിത ലൈറ്റുകളും ഗ്രാഫിക്സുകളും സ്പീക്കറുകളും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. വെള്ളനിറം മറ്റ് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുമെന്നതിനാലാണ് തിരഞ്ഞെടുത്തത്.

ENGLISH SUMMARY:

The Kerala Motor Vehicles Department has officially submitted a crucial proposal to the state government to amend the controversial rule that mandated a uniform white colour for all tourist buses. This major policy shift comes after the State Transport Authority took a favorable stance, suggesting that contract carriages should be allowed to sport multiple vibrant body colours. For a long time, travel operators and tourism boards had raised strong grievances that the rigid all-white restriction was severely hurting the state's vibrant tourism sector. The strict white colour scheme was originally made compulsory back in October 2022 following the tragic Vadakkenchery bus accident that claimed nine lives, including five school children. That departmental crackdown was implemented to curb visual distractions by simultaneously banning flashing multi-coloured LED lights, aggressive graphic wraps, and high-decibel sound systems. While the white paint was initially chosen to maximize on-road visibility for other motorists, the enforcement agencies are now aiming to strike a balance between vehicle aesthetics and passenger safety.