നാട്ടിലെ അഴിമതിക്കെതിരെ പോരാടാനാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് വിവാദ യൂട്യൂബർ അജു അലക്സ് എന്ന ചെകുത്താൻ. തിരുവല്ല നിയസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അജു മത്സരിക്കുന്നത്. പ്രചാരണത്തിനായി തന്നോടൊപ്പം വാഹനത്തിന്റെ ഡ്രൈവർ മാത്രം മതിയെന്നാണ് അജുവിന്റെ പക്ഷം. ദിവസവും രാത്രി 7 മണി മുതൽ 10 മണി വരെ സോഷ്യൽ മീഡിയയിൽ ലൈവിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. സോഷ്യൽ മീഡിയ ഇല്ലാത്തവർ തനിക്ക് വോട്ട് ചെയ്യേണ്ടെന്നും അജു പറയുന്നു.
ENGLISH SUMMARY:
Aju Alex, also known as Chekuthan, is running in the Thiruvalla constituency as an independent candidate to combat corruption in his hometown. He aims to engage with the public through social media live sessions and has a unique approach to his campaign.