പരിസ്ഥിതി സൗഹൃദ സന്ദേശവുമായി മാരാമണ്ണിൽ ജലയാനം. മാരാമൺ കൺവെൻഷനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പരമ്പരാഗത വേഷം ധരിച്ചാണ് വിശ്വാസികൾ വള്ളത്തിലെത്തി സന്ദേശം നൽകിയത്. ആന്റോ ആന്‍റണി എംപി പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രകൃതിക്ക് കാവലാകുക എന്ന സന്ദേശവുമായി കല്ലിശ്ശേരി കടവിൽ മാളികയിൽ നിന്നും അയിരൂരിൽ നിന്നുമാണ് ജലയാനം തുടങ്ങിയത്. പരിസ്ഥിതി സന്ദേശം ഉണർത്തുന്ന പോസ്റ്ററുകൾക്കൊപ്പം റാന്തലും ചൂട്ടുമേന്തി വിശ്വാസികൾ അണിനിരന്നു.  മൂന്നുമണിക്കൂർ നീണ്ട യാത്രയിൽ വിവിധ കടവുകളിൽ വലിയ സ്വീകരണം. സന്ദേശം കാതോർത്ത് ഇരുകരകളിലും വൻ നിര. വൈകിട്ട് നാലര മണിയോടെ മാരാമൺ കൺവെൻഷൻ നഗറിൽ സമാപനം.

പരിസ്ഥിതി സമ്മേളനം ആന്‍റോ ആന്‍രണി എം.പി ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് ഡോ.ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി എട്ടുമുതൽ 15 വരെയാണ് മാരാമൺ കൺവെൻഷൻ.

ENGLISH SUMMARY:

The Maramon Convention 2026 featured a unique 'Jalayanam' boat procession to promote environmental awareness among the faithful. Participants dressed in traditional attire traveled along the Pamba River, carrying lanterns and torches to symbolize their commitment to nature conservation. Member of Parliament Anto Antony officially inaugurated the environment conference held at the convention site. The journey, which began from Ayirur and Kallissery, received warm welcomes at various ghats along the riverbanks. Presided over by Dr. Isaac Mar Philoxenos, the event highlighted the spiritual responsibility of protecting the natural world. This eco-friendly initiative served as a significant prelude to the main convention sessions starting February 8th.