banana-farmers

കൊടുംചൂടിലും മികച്ച ഏത്തക്കുലകള്‍ വിളയിച്ച കര്‍ഷകര്‍ക്ക് വിലയില്‍ നിരാശ. പത്തനംതിട്ട അടൂര്‍മേഖലയിലെ കര്‍ഷകര്‍ക്കാണ് അധ്വാനത്തിലെ നിരാശ. വേനല്‍കടുക്കുന്നതോടെ കൃഷി ഇല്ലാതാകും എന്നും കര്‍ഷകര്‍ പറയുന്നു.

സ്വാശ്രയ കർഷക വിപണികളിൽ ഒരു കിലോ ഏത്തയ്ക്കയുടെ പരമാവധി വില30രൂപ. ലേലം വിളി തുടങ്ങുന്നതാകട്ടെ 20രൂപയിൽ നിന്ന്. 30രൂപയിലെത്തി കഴിഞ്ഞാൽ ലേലം ഉറപ്പിക്കേണ്ട സ്ഥിതിയാണ്. ഏത്തയ്ക്കയുടെ വലുപ്പം കുറഞ്ഞാൽ 20രൂപയ്ക്ക് വില ഉറപ്പിക്കേണ്ടി വരും. കഴിഞ്ഞ ഒരു മാസക്കാലമായി ഗുണമേന്മയുള്ള ഏത്തക്കുലയ്ക്ക് കർഷകന് കിട്ടുന്ന പരമാവധി വില 30രൂപയാണ്.

ജില്ലയിലെ സ്വാശ്രയ കർഷക വിപണികളിൽ വിപണി ദിവസം ശരാശരി 2000കിലോ വരെ എത്തക്കുല കർഷകർ എത്തിക്കുന്നുണ്ട്. കോന്നി വകയാർ വിപണിയിൽ 3000കിലോ വരെ സംഭരിക്കുന്നു.തൊട്ടു പിന്നിലായി കുളനട,പള്ളിക്കൽ,മാഞ്ഞാലി വിപണികളുമുണ്ട്. 40 രൂപയെങ്കിലും വില ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതായി കർഷകർ പറഞ്ഞു.കഴിഞ്ഞ വർഷം ഈ സമയം 85രൂപ വരെ വിലയുണ്ടായിരുന്നു.

‌നേന്ത്രപ്പഴത്തിന്30രൂപ തറവില നിശ്ചയിച്ചിച്ചിട്ടുണ്ടെങ്കിലും തറവിലയുടെ പ്രയോജനമൊന്നും വില താഴുന്ന അവസരത്തിൽ ലഭിക്കാറില്ലെന്ന് കർഷകർ പറഞ്ഞു.കാർഷിക വിളകളുടെ ഉൽപാദനം കൂടിയാൽ മൂല്യവർധിത ഉൽപന്ന നിർമാണമെന്നതും

വാഴ ഒന്നിന് 350രൂപ വരെ ചെലവിട്ടാണ് കൃഷി.വേനലിൽ കനാൽ വെള്ളം എത്തിയില്ലെങ്കിൽ വരൾച്ച കാരണം കൃഷി നശിക്കും. ജില്ലയിൽ മുൻ വർഷത്തേക്കാൾ വാഴക്കുല ഉൽപാദനം കൂടിയിട്ടുണ്ട്.ഉൽപാദന വർധനയും ആവശ്യം കുറഞ്ഞതും ഏത്തക്കുലയുടെ വിലയിടിവിനു കാരണമായെന്ന് വിപണി നടത്തിപ്പുകാര്‍ പറയുന്നു.

ENGLISH SUMMARY:

Banana farmers in the Adoor region of Pathanamthitta are facing severe financial distress due to a drastic fall in market prices. Despite producing high-quality yields during the intense summer heat, farmers are receiving only 30 rupees per kilogram compared to last year's 85 rupees. In various self-help markets across the district, auctions are starting as low as 20 rupees, making it difficult to cover production costs. Farmers invest approximately 350 rupees per plant, but the current market rates do not even meet their basic expenses. Experts attribute this price drop to a sudden increase in local production combined with a decrease in consumer demand. Additionally, the lack of irrigation water from canals during the drought season is further threatening the survival of their remaining crops.