പത്തനംതിട്ട കലഞ്ഞൂരില്‍ കല്ലട ഇറിഗേഷന്‍റെ കനാലുകള്‍ നാശത്തിലേക്ക്. ബന്ധപ്പെട്ട വകുപ്പ് തിരിഞ്ഞു നോക്കാതായതോടെ കനാലുകളെല്ലാം കാടുമൂടിക്കഴിഞ്ഞു..വേനല്‍ക്കാലത്ത് കനാലുകളെ ആശ്രയിച്ചിരുന്ന കര്‍ഷകരും ദുരിതത്തിലായി
കലഞ്ഞൂര്‍, കൂടല്‍ മേഖലയില്‍ക്കൂടി കടന്നു പോകുന്ന കനാലുകള്‍ വൃത്തിയാക്കാതെ ആയിട്ട് വര്‍ഷങ്ങളായി.പത്തടിയില്‍ അധികം ഉയരത്തില്‍ കാട് വളര്‍ന്നു കഴിഞ്ഞു.കലഞ്ഞൂര്‍ നെല്ലിമുരുപ്പ് മുതല്‍ കൊല്ലാനിക്കോട് വരെയുള്ള ഭാഗം പൂര്‍ണമായും കാട് മൂടി.വെള്ളം തുറന്നുവിട്ടാലും ഒഴുകാന്‍ കഴിയാത്ത അവസ്ഥ.കാടിനൊപ്പം മണ്ണും നിറഞ്ഞുകിടക്കുന്നു.കാടുകയറി പാമ്പും പന്നിയും ജീവിക്കുന്ന ഇടമായി കനാലുകള്‍ മാറിക്കറിഞ്ഞു.
കാടുമൂടിയ കനാലുകള്‍ മാത്രമല്ല തലയ്ക്ക് മുകളിലുള്ള കനാലുകളും അപകടത്തിലാണ്.മുപ്പത് അടിയിലധികം ഉയരത്തിലാണ് ആകാശക്കനാല്‍ ഇതിന്‍റെ അടിഭാഗവും തൂണുകളുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ ദ്രവിച്ച അവസ്ഥയിലാണ്.വെള്ളം തുറന്നുവിട്ടാല്‍ എല്ലാം ഇടിഞ്ഞു തലയില്‍ വീഴുമെന്ന് നാട്ടുകാര്‍ക്ക് ഭയമുണ്ട്