വര്‍ഷങ്ങളായി പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടത്തിയിരുന്ന ശബരിമല ഹെല്‍പ് ഡെസ്ക് വാഹനത്തിലാക്കി യൂത്ത് കോണ്‍ഗ്രസ്. ബസ് സ്റ്റാന്‍ഡില്‍ അനുമതി ലഭിക്കാതെ വന്നതോടെയാണ് പുറത്തേക്ക് മാറിയത്.തങ്കയങ്കി ഘോഷയാത്ര സ്വീകരണത്തിന് വൈദ്യസഹായം അടക്കം ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വര്‍ഷങ്ങളായി യൂത്ത് കോണ്‍ഗ്രസിന്‍റെ ശബരിമല ഹെല്‍ഡ് ഡെസ്ക് പ്രവര്‍ത്തിച്ചിരുന്നു. വൈദ്യ സഹായം,ലഘു ഭക്ഷണം, വിശ്രമത്തിനുള്ള ക്രമീകരണങ്ങള്‍ അടക്കം ഒരുക്കിയിരുന്നു. ഇത്തവണ ശബരി സേവാട്രസ്റ്റ് രൂപീകരിച്ചാണ് പ്രവര്‍ത്തനം.ബസ് സ്റ്റാന്‍ഡില്‍ ഡെസ്കിന് അനുമതി ലഭിച്ചില്ല.ഇതോടെ പ്രവര്‍ത്തനം ഫുഡ് ട്രക്ക് ആക്കി മാറ്റി.
എല്ലാവര്‍ഷവും തങ്കയങ്കി ഘോഷയാത്രയ്ക്ക് നല്‍കിയിരുന്ന സ്വീകരണം ഇത്തവണ പുറത്തേക്ക് മാറ്റി.വൈദ്യസഹായ കേന്ദ്രമടക്കം ഒരുക്കിയിരുന്നു. തീര്‍ഥാടന പാതയില്‍ മണ്ഡലകാലം കഴിയും വരെ ഫുഡ് ട്രക്കുണ്ടാവും .മകരവിളക്കിന് ശേഷം പമ്പമുതല്‍ പ്ലാസ്റ്റിക് മാലിന്യം നീക്കാനും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു.ഇത്രയും തീര്‍ഥാടകര്‍ വരുന്ന പത്തനംതിട്ടയില്‍ ഹെല്‍പ് ഡെസ്ക് തുറക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു തോന്നിയിട്ടില്ല.അതിനിടെയാണ് തയാറായി വരുന്നവരെ അനുവദിക്കാത്തതും.