പത്തനംതിട്ട പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡിനെതിരെ വിജിലന്‍സിനു പരാതി. 20 ലക്ഷം ചെലവായിട്ടില്ലെന്നും അഴിമതി നടന്നെന്നുമാണ് പരാതി. തെളിവ് നശിപ്പിക്കാനാണ് അതിവേഗം പൊളിച്ചുനീക്കിയതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു,
ഹെലിക്കോപ്ടര്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞതോടെ തള്ളി നീക്കി വിവാദമായ ഹെലിപ്പാഡിന് എതിരെയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. നേരത്തേ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്‍കിയിരുന്നു.ഒക്ടോബർ22ന് ശബരിമല ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതിക്ക് ഇറങ്ങാന്‍ വേണ്ടി തലേരാത്രിയിലാണ് മൂന്ന് ഹെലിപ്പാഡുകള്‍ നിര്‍മിച്ചത്.ഇരുപത് ലക്ഷം ഹെലിപ്പാഡിന് ചെലവായി എന്നാണ് കണക്ക്
രാഷ്ട്രപതി ഭവനിലേക്കും റഷീദ് പരാതി അയച്ചിട്ടുണ്ട്.സെപ്റ്റംബറില്‍ തന്നെ രാഷ്ട്രപതിയുടെ യാത്രയുടെ വിവരം ലഭിച്ചിട്ടും ജില്ലാ ഭരണകൂടം അടക്കം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.വിവാദമായ മൂന്നു ഹെലിപ്പാഡുകളും ഇന്നലെ പൊളിച്ചു നീക്കിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ച് ടിപ്പറില്‍ നിറച്ച് മാറ്റുകയായിരുന്നു..ഇത് തെളിവ് നശിപ്പിക്കാനാണ് എന്നാണ് ആരോപണം,കോന്നി ഫെസ്റ്റിനു വേണ്ടി മാറ്റി എന്നാണ് ഔദ്യോഗിക വിശദീകരണം.