bijo-varghese

അക്രമിസംഘം കരി ഓയില്‍ ഒഴിച്ചെന്ന് പറഞ്ഞ് പ്രചാരണം നടത്തി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ സിപിഎം പരാതി. മെഴുവേലി പഞ്ചായത്ത് പത്താംവാര്‍ഡ് സ്ഥാനാര്‍ഥി ബിജോ വര്‍ഗീസിന് എതിരെയാണ് പരാതി. നാടകമാണ് സ്ഥാനാര്‍ഥി നടത്തിയതെന്നും സത്യം തെളിഞ്ഞാല്‍ അയോഗ്യനാക്കേണ്ടി വരുമെന്നും CPM പറയുന്നു.

പ്രചാരണത്തിനിടെ കഴിഞ്ഞമാസം 29ന് രാത്രി ബൈക്കിലെത്തിയവര്‍ കരി ഓയില്‍ ഒഴിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജോ വര്‍ഗീസിന്‍റെ ആരോപണം.അടുത്ത ദിവസം കരി ഓയില്‍ വീണ ഷര്‍ട്ടുമായി പ്രചാരണവും നടത്തി.ഫലം വന്നപ്പോള്‍ ബിജോ വര്‍ഗീസ് വിജയിച്ചു.കരി ഓയില്‍ ഒഴിക്കല്‍ നാടകമെന്നാണ് സിപിഎം ആരോപണം..ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കാണാനില്ല.അന്വേഷണത്തിലൂടെ സത്യം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

സിപിഎം ചെയ്തെന്ന് താന്‍ പറഞ്ഞില്ലെന്നാണ് ബിജോയുടെ മറുപടി.കരി ഓയില്‍ വീണ ഷര്‍ട്ട് പൊലീസ് തൊണ്ടിയായി എടുത്തു.കേസുണ്ടെന്നും കണ്ടെത്തട്ടേ എന്നും ബിജോ പൊലീസ് അന്വേഷണം ഊര്‍ജിതം ആക്കണം എന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതി നല്‍കും.നാടകമെന്ന് കണ്ടെത്തിയാല്‍ അയോഗ്യനാക്കണം എന്നാണ് ആവശ്യം

ENGLISH SUMMARY:

Kerala Local Elections are currently under scrutiny after a Congress candidate is accused of staging a black oil attack for political gain. The CPM has filed a complaint, alleging that the candidate orchestrated the incident to sway voters, and is demanding a thorough investigation into the matter.