പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്നം പൊലിഞ്ഞതോടെ സിപിഎമ്മിനെ കടന്നാക്രമിച്ച് മുന്‍ എംഎല്‍എ കെ.സി.രാജഗോപാല്‍. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും മെഴുവേലി പഞ്ചായത്തിലെ ഭരണം തന്നെ അട്ടിമറിച്ചു എന്നുമാണ് ഏരിയ സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങള്‍.മറുപടി ഇല്ലെന്ന് ഏരിയ സെക്രട്ടറിയും പറഞ്ഞു.
മുന്‍ ആറന്‍മുള എംഎല്‍എ കെ.സി.രാജഗോപാല്‍ മെഴുവേലി പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് മല്‍സരിച്ചത്. 150 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് കിട്ടിയത്. 28 വോട്ട് ഭൂരിപക്ഷം.പ്രസിഡന്‍റ് ആവേണ്ടിയിരുന്ന പഞ്ചായത്തിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു.ഇതോടെയാണ് ആരോപണങ്ങള്‍.കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിന്‍ തോല്‍പിക്കാന്‍ ശ്രമിച്ചു.കോണ്‍ഗ്രസ് വോട്ടിലാണ് താന്‍ ജയിച്ചത്.തുടങ്ങിയവയാണ് ആരോപണങ്ങള്‍.
ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്ന് ഏരിയ സെക്രട്ടറി സ്റ്റാന്‍ലിന്‍ പറഞ്ഞു.പരാതിപ്പെടേണ്ടത് പാര്‍ട്ടിയിലായിരുന്നു. 75കഴിഞ്ഞപ്പോള്‍ തന്നെ ജില്ലാക്കമ്മിറ്റിയില്‍ ഒഴിവാക്കിയ സമയത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചവരില്‍ ഏരിയ സെക്രട്ടറിയുടെ മകനും ഉണ്ടായിരുന്നു എന്നും രാജഗോപാല്‍ പറയുന്നു.പ്രതികരിക്കാന്‍ ഇല്ലെന്നാണ് ജില്ലാക്കമ്മിറ്റി നിലപാട്.