attachakkal-church-festival-begins

പത്തനംതിട്ട കുമ്പഴയുടെ കിഴക്കൻ പ്രദേശത്തെ പ്രഥമ ക്രൈസ്തവ ദൈവാലയമായ അട്ടച്ചാക്കൽ മാർ പീലാക്സിനോസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 2025-ലെ പ്രധാന പെരുന്നാൾ ആഘോഷങ്ങൾക്ക് നവംബർ 30-ന് വി. കുർബാനയ്ക്ക് ശേഷം കൊടിയേറി. ഡിസംബർ 10-നാണ് പെരുന്നാൾ സമാപിക്കുന്നത്. വി. കുർബാനയ്ക്ക് ശേഷം നടന്ന കൊടിയേറ്റ് ചടങ്ങിന്മേൽ സെമിത്തേരിയിൽ പൊതുധൂപ പ്രാർത്ഥന നടന്നു. തുടർന്ന് പള്ളിയിലെ വിവിധ കുരിശടികളിലും കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

ഡിസംബർ 3ന് ഫാ. ജോൺ സാമൂവൽ മൈലപ്ര ധ്യാനം നയിക്കും. 4ന് തീയതി വ്യാഴാഴ്ച്ച രാവിലെ വി. കുർബാനയ്ക്ക് ശേഷം തുമ്പമൺ, നിലയ്ക്കൽ, അടൂർ - കടമ്പാനാട് ഭദ്രാസനങ്ങളുടെ ആമോസ് ശുശ്രുഷകസംഗമത്തിനു കൊട്ടാരക്കര ഭദ്രസ്സനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനവും, ഫാ. ടൈറ്റസ് ജോൺ തലവൂർ ക്ലാസ്സ് നയിക്കും.  വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് ഫാ. ഷിബു ടോം വർഗീസ് തിരുവല്ല വചന ശുശ്രുഷയും നടത്തും. 

ഡിസംബർ 5ന് വെള്ളിയാഴ്ച തീയതി രാവിലെ വി. കുർബാനയും വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് ഫാ.നോബിൻ ഫിലിപ്പ് അങ്കമാലി വചന ശുശ്രുഷയും നടത്തപ്പെടും. ഡിസംബർ 6ന്  തീയതി ശനിയാഴ്ച രാവിലെ വി. കുർബാനയും വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് വകയാർ ഡിസ്ട്രിക്റ്റ് പ്രാർത്ഥന യോഗത്തിന്റ പ്രാർത്ഥന വാരവും നടത്തപ്പെടും. ഡിസംബർ 7ന് തീയതി ഞായറാഴ്ച്ച രാവിലെ വി. മൂന്നിന്മേൽ കുർബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരത്തിന് ശേഷം ഇടവക ദിനം കുടുംബം സംഗമം ഫാ. ഡോ. പി. പി. തോമസ്  ക്ലാസ്സ് നയിക്കും. 

ഡിസംബർ 8ന് തിങ്കളാഴ്ച് രാവിലെ വി. കുർബാന വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരത്തിന് ശേഷം ഭക്തി നിർഭരമായ പ്രാദക്ഷിണം. പ്രദക്ഷിണത്തിന് ശേഷം വാദ്യമേളങ്ങളുടെ ഡിസ്പ്ലേയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 9ന്  തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.45ന് ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവറിയോസ്‌ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം തുടർന്ന് സന്ധ്യാ നമസ്കാരം,  ആദ്ധ്യാത്മിക സംഘടന വാർഷീകം.

പ്രധാന പെരുന്നാൾ ദിനമായ ഡിസംബർ 10-ന് ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവറിയോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണം നടക്കും. ശേഷം വിവിധ തലങ്ങളിൽ വിജയികളായ ഇടവകാംഗങ്ങളെ അനുമോദിക്കുകയും ഇടവക നിർമ്മിച്ച് നൽകുന്ന ഫിലോ ഭവനത്തിൻ്റെ താക്കോൽ ദാനം നടത്തുകയും ചെയ്യും. കൈമുത്തും നേർച്ച വിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. അഖിൽ മാത്യു സാം, ഫാ. ബിബിൻ ബിജോയി എന്നിവർ നേതൃത്വം നൽകും. ട്രസ്റ്റി പി. എസ്. പൊന്നച്ചൻ പുലിപ്ര, സെക്രട്ടറി റ്റി. എം ജോണി തോട്ടത്തിൽ, ജനറൽ കൺവീനർ റ്റി. ജി. യോഹന്നാൻ തെക്കിനെത്ത്, പബ്ലിസിറ്റി കൺവീനർ ലിന്റോ സ്റ്റീഫൻ ചെരിവുപറമ്പിൽ എന്നിവരാണ് വിവരങ്ങൾ അറിയിച്ചത്.

ENGLISH SUMMARY:

Attachakkal Mar Philaxinos Orthodox Church festival begins with flag hoisting for the 2025 celebrations. The festival will conclude on December 10th with special prayers and ceremonies.