puli

പത്തനംതിട്ട കലഞ്ഞൂര്‍ ഇഞ്ചപ്പാറയില്‍ പുലിയെ പിടികൂടാനുള്ള വനംവകുപ്പ് നടപടികള്‍ പോരെന്ന് മാസങ്ങളായി പുലിപ്പേടിയില്‍ കഴിയുന്ന നാട്ടുകാര്‍. കഴിഞ്ഞദിവസം ഒരു പശുക്കിടാവിനെ പുലി പിടികൂടിയിരുന്നു. മൂന്നുപുലികളാണ് കലഞ്ഞൂരിലെ ജനവാസമേഖലയില്‍ ഉള്ളത്.

ഇഞ്ചപ്പാറ സ്വദേശി രാജി എബ്രഹാമിന്‍റെ രണ്ടുവയസുള്ള പശുക്കിടാവിനെയാണ് കഴിഞ്ഞദിവസം പുലി പിടിച്ചത്.മാസങ്ങളായി പുലിപ്പേടിയിലാണ് നാട്. ഓഗസ്റ്റ് ആദ്യം വീട്ടിലേക്ക് പുലി ഓടിക്കയറിയതിന് പിന്നാലെയാണ് സിസിടിവിയില്‍ മൂന്നു പുലികളെ കണ്ടത്. രാത്രി പുലിയുടെ അലര്‍ച്ചകേള്‍ക്കുന്നുവെന്നും ഭയത്തിലെന്നും നാട്ടുകാര്‍ പറയുന്നു.

പറമ്പുകളിലെ കാട് തെളിക്കാത്തതാണ് പുലികള്‍ ഒളിക്കാന്‍ കാരണം എന്ന് നാട്ടുകാര്‍.മുന്‍പ് മൂന്നു പുലികളെ പിടികൂടിയിരുന്നു. ഓഗസ്റ്റില്‍ തന്നെ പുലിയെ പിടികൂടാന്‍ രണ്ടിടത്ത് കൂടുവച്ചു. പാടംഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചില്ലെന്നു നാട്ടുകാര്‍ പറയുന്നു. കൂടുകളിലെ ആട് ചത്തിട്ടും നോക്കിയില്ല.കൂടുകളില്‍ പുലി വീഴാത്തത് പരിപാലിക്കുന്നതിനെ വീഴ്ച കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

ENGLISH SUMMARY:

Leopard attack in Kalanjur is causing fear among the villagers. The villagers are demanding swift action from the forest department to trap the leopards and prevent further attacks