ഗുളികയുടെ കവറുകള്‍ക്കിടയില്‍ നിന്ന് കിട്ടിയ രണ്ടുപവന്‍റെ മാല ഉടമയ്ക്ക് തിരികെ കൊടുത്ത രണ്ട് ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം.ഒരുമാസം മുന്‍പ് കാണാതായ മാലയാണ് ഇവര്‍ കണ്ടെടുത്ത് കൊടുത്തത്
മലയാലപ്പുഴ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിതകര്‍മ സേനാ അംഗങ്ങളാണ് രാധികയും പൊന്നമ്മയും.കഴിഞ്ഞ ദിവസം കിഴക്കുപുറം സ്വദേശി മോളിക്കുട്ടിയുടെ വീട്ടിലെത്തിയ പ്ലാസ്റ്റില് മാലിന്യങ്ങള്‍ വേര്‍തിരിക്കുമ്പോഴാണ് ഗുളികയുടെ കവറുകള്‍ക്കിടയില്‍ രണ്ടുപവന്‍റെ സ്വര്‍ണമാല കണ്ടു.
മാല കിട്ടിയതോട മോളിക്കുട്ടിയോട് കാര്യം ചോദിച്ചു.ഒരുമാസം മുന്‍പ് കാണാതായ മാലയാണെന്നും തിരയാന്‍ ഒരിടവും ബാക്കിയില്ലെന്ന് മോളിക്കുട്ടി പറഞ്ഞു. ഇവര്‍കണ്ടെത്തിയ മാല കൊടുത്തതോടെ മോളിക്കുട്ടിയുടെ കണ്ണുകളും തിളങ്ങി നിലവിലെ വിലയില്‍ ഒന്നരലക്ഷത്തിലധികം രൂപ വിലവരുന്ന മാലയാണ് ഇരുവരും കണ്ടെത്തിക്കൊടുത്തത്.പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം പൊടിയമ്മയേയും രാധികയേയും അഭിനന്ദിക്കാനെത്തി.