പത്തനംതിട്ട കോന്നിയിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെ നാട്ടുകാരൻ സാഹസികമായി രക്ഷപ്പെടുത്തി. കരയിൽ കൂടി മീറ്ററുകളോളം ഓടിയതിന് പിന്നാലെ കുത്തൊഴുക്കിലേക്ക് ചാടിയാണ് രക്ഷപ്പെടുത്തിയത്.കുട്ടികള്‍ ചികിത്സയിലാണ്.
കോന്നി ഐരവൺ ആറ്റുവശം കടവിലാണ് കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽ പെട്ടത്. ഐരവൺ സ്വദേശികളായ 13 വയസ്സുകാരൻ കാർത്തിക് , സഹോദരൻ അഞ്ചുവയസ്സുകാരൻ കാർത്തികേയൻ എന്നിവരാണ് കുത്തൊഴുക്കിൽ പെട്ടത്. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് അയൽക്കാരനായ ഷെരീഫ് എത്തിയത്. ആദ്യം കാർത്തിക്കിനെ രക്ഷിച്ചു. പിന്നീടാണ് അഞ്ചുവയസ്സുകാരൻ മുങ്ങിയത് അറിഞ്ഞ് പിന്നാലെ പറഞ്ഞത്. കുത്തിയൊഴുകുന്ന അച്ചൻകോവിലാറ്റിൽ നിന്ന് പണിപ്പെട്ടാണ് കരയ്ക്ക് എത്തിച്ചു സിപിആർ നൽകിയത്
ആംബുലൻസ് ഡ്രൈവർമാർ അതിവേഗം എത്തി കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂത്ത കുട്ടിക്ക് കാര്യമായ പ്രശ്നങ്ങളില്ല. അഞ്ചുവയസ്സുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.