പെരുമഴക്കാലത്ത് ഏതു സമയവും പറന്നുപോകാവുന്ന ഷെഡിലാണ് രണ്ടു കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിന്‍റെ ജീവിതം. പത്തനംതിട്ട വലഞ്ചുഴിയിലാണ് രോഗിയായ സന്തോഷും ഭാര്യയും രണ്ട് മക്കളും കഴിയുന്നത്. കറന്‍റും വെള്ളവും മാത്രമല്ല ഈ വീട്ടിലേക്ക് വഴിയുമില്ല.
ഇതാണ് സന്തോഷിന്‍റെ വീട്ടിലേക്കുള്ള വഴി.ഇരുനൂറ് മീറ്ററിലധികം ഇടുങ്ങിയ നടപ്പാതയിലൂടെ ചെന്നാല്‍ വീടായി.വീടെന്ന് പറയാന്‍ കഴിയില്ല,കുറച്ച് ഷീറ്റുകള്‍കൊണ്ട് മറച്ച ഒരു ഷെഡ് ഇവിടെയാണ് സന്തോഷും ഭാര്യ പൊന്നമ്മയും എഴും അഞ്ചും വയസുള്ള രണ്ട് കുഞ്ഞുങ്ങളും ജീവിക്കുന്നത്. സ്ഥലം സ്വന്തം പേരിലല്ല. വീടിന് നമ്പരില്ല, കറന്‍റില്ല, റേഷന്‍കാര്‍ഡില്ല. രണ്ട് മാസം മുന്‍പ് സന്തോഷിന് ഗുരുതരമായ രോഗവും ബാധിച്ചു. ഇതോടെ പണിക്കുപോകാനും കഴിയാതായി.
സന്തോഷിന് ജോലിക്ക് പോകാന്‍ കഴിയാതെ ആയതോടെ നാട്ടുകാരാണ് സഹായവുമായി എത്തുന്നത്. മഴക്കാലമായാല്‍ ഷെഡ് ചോര്‍ന്നൊലിക്കും.രാത്രി ഷീറ്റ് തകര്‍ത്ത് കാട്ടുപന്നികള്‍ ഷെഡ്ഡിനുള്ളില്‍ കടക്കും.പന്നി മാത്രമല്ല പാമ്പും ശല്യമാണ്. തുണികൊണ്ട് മറച്ച ഒരു ശുചിമുറിമാത്രമുണ്ട്. സ്ഥലം സ്വന്തം പേരിലായാലും ലൈഫ് പദ്ധതിയിലൊരു വീടു വക്കാന്‍ പോലും കഴിയില്ല.ഈ വഴിയിലൂടെ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധി.പ്രമാടം പഞ്ചായത്തില്‍ ഇതുപോലെ മറ്റൊരു വീടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Name : Santhosh K N
AC No. 140301000011030
IFSC IOBA0001403
Indian Ovenseas Bank
Branch Mallassery
GPAY. 8590439414