ആറായിരത്തില്‍ അധികം പുസ്തകങ്ങളുമായി സ്കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ഒരുക്കി റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍. നോളജ് വില്ലേജ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയത്. ആവേശത്തോടെയാണ് കുട്ടികളുടേയും പ്രതികരണം. പുസ്തകങ്ങള്‍ നിരനിരയായി അടുക്കിയ പരമ്പരാഗത ലൈബ്രറിയല്ല.റാന്നി എംഎസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആറായിരത്തിലധികം പുസ്തകങ്ങളാണ് നിറഞ്ഞത്.താളുകള്‍ മറിക്കുമ്പോള്‍ ചുളുങ്ങില്ല,കീറില്ല.
പന്ത്രണ്ട് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് ഡിജിറ്റര്‍ ലൈബ്രറി ഒരുക്കിയത്.ആടു ജീവിതം മുതല്‍ ഷേക്സ്പിയറും നാരായണഗുരുവും തുടങ്ങി പലകാലത്തെ പലദേശത്തെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നിറഞ്ഞു. വളരെ ആവേശത്തോടെയാണ് കുട്ടികളുടെ പ്രതികരണമെന്ന് അധ്യാപകരും പറയുന്നു.
വിദ്യാര്‍ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റാന്നി മണ്ഡലത്തില്‍ തുടങ്ങിയ നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റല്‍ ലൈബ്രറിയും.പുറത്തു നിന്നുള്ളവര്‍ക്കും സ്കൂളിന്‍റെ അനുമതിയോടെ മല്‍സരപ്പരീക്ഷകള്‍ക്കടക്കം ഡിജിറ്റല്‍ ലൈബ്രറി ഉപയോഗിക്കാം