പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ കാട്ടാനയെ തുരത്താന്‍ ജനകീയ കൂട്ടായ്മ. വനപാലകര്‍ക്കൊപ്പമാണ് നാട്ടുകാരും കാട്ടാനയെ പരിസരമേഖലയില്‍ നിന്ന് തുരത്താന്‍ രാപ്പകല്‍ തിരച്ചിലിന് ഇറങ്ങിയത്
മാസങ്ങളായി കോന്നി കുളത്തുമണ്ണില്‍ കാട്ടാനശല്യംതുടങ്ങിയിട്ട്.ഇതിനിടെയാണ് ഒരു കാട്ടാന കൈതത്തോട്ടത്തില്‍ ഷോക്കേറ്റ് ചെരിഞ്ഞതും വിവാദമായതും.തുടര്‍ന്നും എല്ലാദിവസവും കാട്ടാനക്കൂട്ടം ഇറങ്ങി. മണ്ണില്‍ ബാബു എന്ന കര്‍ഷകന്‍റെ അഞ്ഞൂറിലധികം വാഴകളും തെങ്ങും അടക്കം വിളകള്‍ നശിപ്പിച്ചു. കൂടുതല്‍ ജനവാസമേഖലയിലേക്ക് ആനകളിറങ്ങും എന്ന പേടിയിലാണ് നാട്ടുകാര്‍.കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കാട്ടാനയെ തുരത്താന്‍ തീരുമാനമായത്.വനാതിര്‍ത്തിയിലെ കൈതക്കൃഷിക്കെതിരെയാണ് പ്രധാനമായും ജനരോഷം.
തിരച്ചില്‍ സംഘത്തിന് ഭക്ഷണമടക്കം ഒരുക്കി നാടൊന്നാകെ ഒരുമിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പല വീടുകളുടേയും മുറ്റത്താണ് കാട്ടാനക്കൂട്ടം എത്തിയത്.പടക്കം പൊട്ടിച്ചാല്‍പോലും കയറിപ്പോകാത്ത സാഹചര്യം ഉണ്ടായിരുന്നു.വനാതിര്‍ത്തിയില്‍ കിടങ്ങെന്ന സ്ഥിരപരിഹാരം വേണമെന്ന ആവശ്യം ഉയര്‍ത്തി നാട്ടുകാര്‍ ഹൈക്കോടതിയേയും സമീപിക്കും