സ്കൂള്‍ വളപ്പില്‍ കെട്ടിടമുണ്ടെങ്കിലും അടൂര്‍ മണ്ണടി ബി.എല്‍.പി.എസ് സ്കൂളിലെ കുട്ടികള്‍ അടുത്തുള്ള വായനശാലയിലാണ് പഠിക്കുന്നത്. 116 വര്‍ഷം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയില്‍ ആയതാണ് കാരണം. കെട്ടിടമില്ലാതായതോടെ കുട്ടികളുടെ വരവ് കുറഞ്ഞു.
116വര്‍ഷത്തെ ചരിത്രമുള്ള സ്കൂളാണ്.കെട്ടിടത്തിനും അത്രയും കാലത്തെ പഴക്കം.കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കെട്ടിടം ഉപയോഗിക്കരുത് എന്ന നിര്‍ദേശം വന്നത്.ആകെ സ്കൂള്‍ വളപ്പില്‍ ഉപയോഗിക്കാനാവുന്നത് ഒരു ചെറിയ ക്ലാസ് മുറിയും പാചകപ്പുരയും മാത്രം.ഇതോടെ പഠനം എതിര്‍വശത്തെ വായനശാലയില്‍ ആയി.അന്ന് മുതല്‍ ജനപ്രതിനിധികളുടെ അടക്കം സഹായം തേടിയെങ്കിലും ഒന്നും നടന്നില്ല.
സ്കൂള്‍ വളപ്പിലെ ചെറിയ മുറിയിലായിരിന്നു പ്രവേശനോല്‍സവം.പത്ത് കുട്ടികളാണ് പുതിയതായി.വന്നത്.ഇരുന്നു പഠിക്കാനും എഴുതാനും സൗകര്യമില്ലാത്തയിടത്തേക്ക് എങ്ങനെ കുട്ടികള്‍ വരുമെന്ന് രക്ഷിതാക്കളും ചോദിക്കുന്നു.