പട്ടികജാതി ഭൂമി തട്ടിപ്പില്‍ ശിക്ഷിക്കപ്പെട്ട അടൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലറെ അയോഗ്യനാക്കാനുള്ള നടപടി വൈകുന്നു എന്ന് ആരോപണം. സിപിഎം നേതാവ് എസ്.ഷാജഹാനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി നാലു വര്‍ഷം തടവിന് ശിക്ഷിച്ചത്. നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നഗരസഭാ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഭൂരഹിതരായ 16 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനുള്ള സ്ഥലം നല്‍കിയതിലാണ് അഴിമതി നടന്നത്.ചതുപ്പ് നിലമാണ് കുടുംബങ്ങള്‍ക്ക് നല്‍കിയത്.ഈകേസിലാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി അടൂരിലെ സിപിഎം നേതാവ് ഷാജഹാനടക്കം മൂന്നു പ്രതികളെ നാലുവര്‍ഷം തടവിന് വിധിച്ചത്.പട്ടിക ജാതി വികസന ഓഫിസര്‍ ജേക്കബ് ജോണ്‍,എസ്.സി.പ്രമോട്ടര്‍ ജി.രാജേന്ദ്രന്‍ എന്നിവരാണ് കൂട്ടുപ്രതികള്‍.അടുത്ത ഊഴം നഗരസഭാ ചെയര്‍മാന്‍ ആകാനുള്ള ഒരുക്കത്തിലായിരുന്നു ഷാജഹാന്‍.അയോഗ്യനാക്കാനുള്ള നടപടികള്‍ വൈകുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം.
നടപടി വൈകുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.നഗരസഭാ കവാടത്തില്‍ പൊലീസും പ്രവര്‍ത്തകരുമായി നേരിയ സംഘര്‍ഷം ഉണ്ടായി. വ്യാജ വാടകക്കരാര്‍ നിര്‍മാണം,വാഹനത്തിനായി വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങി നേരത്തേ മുതല്‍ തന്നെ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ നേരിട്ടയാളാണ് സിപിഎം നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കൂടിയായ ഷാജഹാന്‍