തെരുവുനായ്ക്കള്‍ കടിച്ചു കീറിയ തത്തയ്ക്ക് ശസ്ത്രക്രിയയിലൂടെ രക്ഷ. നായ്ക്കളുടെ കടിയേറ്റ് ആന്തരിക അവയവങ്ങള്‍ പുറത്തു വന്ന നിലയില്‍ ആയിരുന്ന തത്ത. പത്തനംതിട്ട നന്ദനം ഫാമിലെ മുത്തു എന്ന തത്തയാണ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.
ഒരു ദിവസം മുറ്റത്തിറങ്ങി കളിക്കുമ്പോഴാണ് മുത്തുവിനെ തെരുവുനായകള്‍ ആക്രമിച്ചത്. നെഞ്ചിന്‍ കൂട് തകര്‍ന്നു. അത്യാസന്ന നിലയിലാണ് ഹരിപ്പാടുള്ള ഡോക്ടര്‍ അശ്വതിയെ കാണുന്നത്. രക്ഷപെടുമെന്ന ഉറപ്പില്ലെങ്കിലും അടിയന്തര ശസ്ത്രക്രിയ നടത്തി. തകര്‍ന്ന കീല്‍ബോണ്‍ മാറ്റി നെഞ്ചിന്‍കൂട് ഉറപ്പിച്ച് തുന്നലിട്ടു.
ക്രമേണ മുത്തു നടന്നു തുടങ്ങി. മുറിവുകള്‍ കരിഞ്ഞു. മരുന്നുകളോട് പ്രതികരിച്ചു. ഏറെക്കുറേ പൂര്‍വസ്ഥിതിയില്‍ എത്തി. പരുക്കേറ്റ തത്തയെ വലിച്ചെറിഞ്ഞു കളയാന്‍ വീട്ടുകാര്‍ക്ക് തോന്നിയില്ല. ഇപ്പോള്‍ ഫാമിലെത്തുന്ന കാഴ്ചക്കാര്‍ക്ക് ഏറ്റവും പ്രിയം മുത്തുവിനെയാണ്.