TAGS

അഷ്ടമുടി കായലിനെ ആവേശത്തിലാഴ്ത്തി പന്ത്രണ്ടാമത് പ്രസിഡൻസി ട്രോഫി ജലോത്സവം. കാണികളിൽ ആവേശത്തിരയിളക്കിയ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ ജേതാക്കളായി. 11 മത്സരങ്ങളിൽ നിന്ന് നൂറ് പോയിന്റ് നേടിയാണ് മേൽപ്പാടം ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗ് പട്ടമണിഞ്ഞത്. അഷ്ടമുടിയുടെ ഓളപ്പരപ്പുകളെ വകഞ്ഞു മാറ്റി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനത്ത് എത്തുന്നത് വെറും 272 മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിൽ.

തൊട്ടു പുറകെയുള്ള കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പുണ്യാളൻ നിരണം ചുണ്ടനുമായി ഇഞ്ചോടിഞ്ച് പോരാട്ടം. അതിനു പുറകെ വീയപുരം കുതിക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് മിനിറ്റ് 45 സെക്കൻഡിൽ മൂന്നാം സ്ഥാനത്തേക്ക് വീണു.  96 പോയിന്റുമായി അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടനാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ രണ്ടാം സ്ഥാനം.  താളമേളങ്ങളുടെ അകമ്പടിയോടെ തുഴയെറിഞ്ഞ ചുണ്ടൻ വള്ളങ്ങളുടെ വീര്യം കാണാൻ ഇനി നീണ്ട കാത്തിരിപ്പ്. 

ENGLISH SUMMARY:

Malayala Manorama Online News reports that the Melpadam Chundan snake boat of the Pallathuruthy Boat Club emerged victorious at the 12th Presidency Trophy Boat Race on Ashtamudi Lake. The thrilling water regatta concluded with intense competition, securing the Champions Boat League title with a narrow margin.