• സ്കൂൾ വിട്ടെത്തി കുളിക്കാനായി മുകളിലത്തെ മുറിയിലേക്ക് പോയ വിദ്യാർഥിനിയെ കാണാത്തതിനെ തുടർന്ന് അനുജൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കൊല്ലം ഓടനാവട്ടത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കട്ടയിൽ, പറങ്കിമാം വിള, രാജി ഭവനത്തിൽ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗൽ SKV വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Also Read: നെടുമ്പാശേരി, ചേരാനെല്ലൂർ വാഹനാപകടകേസുകള്‍ ഇന്ന് കോടതിയില്‍; പ്രതികള്‍ക്ക് നിര്‍ണായകം

സ്കൂൾ വിട്ട് വൈകിട്ട് അഞ്ചരമണിയോടെ വീട്ടിൽ എത്തിയ മാളവിക കുളിക്കുന്നതിനായി രണ്ടാം നിലയിലെ കിടപ്പു മുറിയിലേക്ക് പോയതായിരുന്നു. കാണാത്തതിനെ തുടർന്ന് അനുജൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കതക് വെട്ടിപ്പിടിച്ച് പുറത്തെടുത്ത് ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: ‘കുട്ടികളെ ഇല്ലാതാക്കിയാല്‍ നിന്നെ കല്യാണം കഴിക്കാം’; നിവേദ്യ അനുസരിച്ചു, മാര്‍ട്ടിന്‍ കാവല്‍ നിന്നു

മാളവികക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ല. അമ്മയുടെ ഫോൺ ആണ് ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം വഴി  ഒരു യുവാവുമായി പരിചയമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം  അന്വേഷണത്തിലൂടെ മാത്രമെ ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്ന് പൂയപ്പള്ളി പോലീസ് അറിയിച്ചു.

ENGLISH SUMMARY:

A 15-year-old tenth-standard student was tragically found dead at her home in Odanavattom, Kollam, on Thursday evening. The deceased, identified as Malavika, was a student at Trikkannamangal SKV Vocational Higher Secondary School who returned home from school around 5:30 PM. Her younger brother discovered her body hanging inside a second-floor bedroom after she failed to return after going to bathe. Preliminary police investigations revealed that while she did not own a mobile phone, she used her mother's phone and had an Instagram acquaintance, which the Pooyappally Police are currently examining.