ആഘോഷങ്ങൾക്ക് ഇനി എന്തിനാ ആന. ഇതാ ഒരു ഭീമൻ പോത്തിനെ കാണണോ... കൊല്ലം വെളിയത്തുള്ള ഭീമൻ പോത്തിന്റെ വിശേഷങ്ങൾ അറിയാം.

ഹരിയാനക്കാരനാണ് ഈ മിടുക്കന്റെ പേര് തന്നെ ഭീമൻ എന്നാണ്. നാല് വയസ്സ്, തൂക്കം 1,500 കിലോഗ്രാം, ആറടിയിലധികം ഉയരം, പത്തടി നീളം... കൊല്ലം വെളിയത്തുള്ള സമ്മർലാൻഡ് ഫാമിലെ പോത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മുറ ഇനത്തിൽപ്പെട്ട പോത്തിന് സാധാരണഗതിയിൽ 650 കിലോഗ്രാം ആണ് തൂക്കം ഉണ്ടാവാറ്. എന്നാൽ ചെറുപ്പത്തിൽ തന്നെ അസാധാരണ വലിപ്പം ഉണ്ടായിരുന്ന ഇവന് അതിവേഗത്തിലായിരുന്നു വളർച്ച നടന്നത്. 

എന്നാൽ, ടി.പി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഭീമൻ പോത്തിനിപ്പോൾ ആരാധകരേറെയാണ്. ആരോടും കുറുമ്പില്ലാത്ത സ്നേഹമുള്ള മൃഗമാണ് ഭീമനെന്ന് ഉടമയായ വിനോദ് പറയുന്നു. അപൂർവമായി കിട്ടിയ സന്തതിയാണ് ഭീമൻ. ഏതാണ്ട് എട്ട് മാസം വരെ ഭീമൻ മഹാരാഷ്ട്രയിലായിരുന്നു. ആഹാരമില്ലാതെ വേണ്ട പരിചരണമില്ലാതെ... 

പക്ഷെ, ഇപ്പോൾ ഭീമന് നിറയെ ആരാധകരാണ്. കോളജുകളിൽ ഉത്സവ ചടങ്ങുകളിൽ അങ്ങനെ എല്ലായിടത്തും ഭീമനെ കൊണ്ടുപോകാറുണ്ട്. ആരെയും ഉപദ്രവിക്കില്ല. ഭീമൻ ഒരു പാവമാണ്. ആർക്കും ഒരു ശല്യവുമില്ലാതെ എന്തുപറഞ്ഞാലും അത് കേൾക്കും. അതേസമയം, ഭീമന് ഒത്തിരി ആഹാരമൊന്നും വേണ്ടെന്നും ഉടമ പറയുന്നു. "സാധാരണ പശുക്കൾക്കും കുട്ടികൾക്കും കൊടുക്കുന്ന കണക്ക് CO3 പുല്ല് അവൻ കഴിക്കാറുണ്ട്. പിന്നെ സപ്ലിമെന്റ് എടുക്കും". എന്തായാലും, ഈ നാട്ടുകാരുടെയൊക്കെ മനസ്സു കീഴടക്കി ഹരിയാനക്കാരനായ ഭീമൻ ജൈത്രയാത്ര തുടരുകയാണ്.

ENGLISH SUMMARY:

Bhiman buffalo is a massive 1,500 kg Murrah breed from Summerland Farm in Kollam capturing public attention with its gentle nature and impressive size. This viral giant buffalo owned by T.P. Vinod Kumar has become a celebrity across Kerala for attending college festivals and local events peacefully.