akash-accident-death
  • കൊല്ലം കുളത്തൂപ്പുഴയിൽ ബൈക്കപകടത്തിൽ 17കാരനായ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊല്ലം കുളത്തൂപ്പുഴയിൽ ബൈക്കപകടത്തിൽ 17കാരനായ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. ലൈസൻസില്ലാതെ ബൈക്കോടിച്ച തിരുവനന്തപുരം സ്വദേശി ആകാശാണ് മരിച്ചത്. കൊല്ലത്ത് ബന്ധുവീട്ടിൽ താമസിച്ച് കല്ലുവട്ടാംകുഴി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുകയായിരുന്നു ആകാശ്. Also Read: 'അരുണാചലില്‍ 50 കിലോമീറ്റര്‍ വരെ ചൈന അതിക്രമിച്ച് കയറി'; വീണ്ടും വെളിപ്പെടുത്തല്‍


രാത്രി ചായ കുടിക്കാനായി ബൈക്കിൽ പുറത്തിറങ്ങിയതായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശിന്റെ ജീവൻ രക്ഷിക്കാനായില്ല.

ENGLISH SUMMARY:

A 17-year-old Plus Two student named Akash died in a motorcycle accident in Kulathupuzha, Kollam. The Thiruvananthapuram native, who was staying with relatives in Kollam, reportedly lost control of a motorcycle while heading out for tea at night. The bike struck an electric pole before crashing into a nearby house’s compound wall. He was taken to hospital but could not be saved. He was riding without a valid driving licence.