adimali-accident

TOPICS COVERED

  • ഏകദേശം 30 അടി താഴ്ചയിലേക്കാണ് ബൈക്ക് ഉൾപ്പെടെ യുവാക്കള്‍ വീണത്. അപകടത്തിൽ പറവൂർ സ്വദേശി ആദിത്യൻ (21) സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന പറവൂർ സ്വദേശി ഭഗത് കൃഷ്ണ (21)യെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്

അടിമാലി അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനപ്രവാഹം. പാറമ്പുഴയിലെ ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥരായ പി.എസ്. ബിനോയ്മോൻ, സി.പി. യദുകൃഷ്ണൻ, അനൂപ മാത്യൂസ് എന്നിവരാണ് അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയത്.

Also Read: ‘ആ മറ്റേ സുഹൈല്‍ നന്നായി അടിച്ചിട്ടുണ്ടായിരുന്നു, വാപ്പ നോക്കുമെന്ന് പറഞ്ഞപ്പഴേ കിട്ടി അടി

കഴിഞ്ഞയാഴ്ച കൊച്ചി–മധുര ദേശീയപാതയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. കഴിഞ്ഞ 19ന് അടിമാലി വാളറ മൂന്നുകലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന യുവാക്കൾ ഉൾപ്പെടെ ഏകദേശം 30 അടി താഴ്ചയിലേക്ക് വീണു.

Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം

അപകടത്തിൽ പറവൂർ സ്വദേശി ആദിത്യൻ (21) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പറവൂർ സ്വദേശി ഭഗത് കൃഷ്ണയെയാണ് (21) ഫോറസ്റ്റ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. ഭഗത് കൃഷ്ണ ഇപ്പോൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടന്ന സമയത്ത് മൂന്നാറിലേക്ക് പോകുകയായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഗതാഗതക്കുരുക്കിന്റെ കാരണം അന്വേഷിച്ചെത്തിയപ്പോഴാണ് അപകടവിവരമറിഞ്ഞത്. ഉടൻതന്നെ ബൈക്ക് വീണുകിടന്ന സമീപത്തെ പുഴയിലെ പാറക്കെട്ടുകളിലേക്ക് ബിനോയ്മോനും യദുകൃഷ്ണനും ഇറങ്ങി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലരും രക്ഷാപ്രവർത്തനത്തിന് സഹായവുമായെത്തി. ഭഗത് കൃഷ്ണയ്ക്ക് ജീവനുണ്ടെന്ന് മനസ്സിലായതോടെ യദുകൃഷ്ണന്റെ മുണ്ട് വാഹനത്തിൽനിന്ന് എടുത്ത് അതിൽ കിടത്തിയാണ് യുവാവിനെ പാറക്കെട്ടുകളിൽനിന്ന് റോഡിലേക്ക് ചുമന്നുകയറ്റിയത്. അനൂപ് മാത്യൂസും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

രക്ഷാപ്രവർത്തനത്തെക്കുറിച്ച് അറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഹൈറേഞ്ച് സർക്കിളിലെ സെലക്‌ഷൻ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവറാണ് ബിനോയ്മോൻ. യദുകൃഷ്ണൻ ജിഐഎസ് വിദഗ്ധനും അനൂപ മാത്യൂസ് കൺസർവേഷൻ ബയോളജിസ്റ്റുമാണ്.

Bike Plunges into 30-Foot Gorge in Adimali; Forest Officials Rescue Youth Using Mundu as Stretcher:

Three forest department officials have been widely praised for rescuing a 21-year-old youth after a motorcycle plunged into a 30-foot gorge near Munnukalungu in Adimali, Idukki. The accident occurred on October 19 along the Kochi–Madurai National Highway, killing 21-year-old Adithyan of Paravur at the scene and seriously injuring his friend, Bhagat Krishna. Forest officials P.S. Binoymon, C.P. Yadukrishnan and Anoop Mathews rushed to the scene and helped bring Bhagat to safety from the rocky area near a stream, using Yadukrishnan's mundu as a makeshift stretcher. Idukki District Police Chief Dr A. Naseem congratulated the forest personnel for their timely and courageous rescue efforts