poottingal

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നു പത്തു വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ ഇതുവരെയും ആരംഭിച്ചില്ല. സാങ്കേതിക പ്രശ്നങ്ങളാണ് വൈകാന്‍ കാരണമെന്നു വിശദീകരിക്കുമ്പോഴും  കേസ് മനപൂര്‍വ്വം വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. 2016ല്‍ നടന്ന അപകടത്തിനു ശേഷം ഇതുവരെയും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് പുനരാരംഭിച്ചില്ല. 

2016 ഏപ്രില്‍ 10 ന് പുലര്‍ച്ചെ 3.15 ന് നടന്ന അപകടത്തില്‍  110 പേരാണ് മരിച്ചത്. ക്ഷേത്ര ഭാരവാഹികള്‍, വെടിക്കെട്ട് കരാറുകാര്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ 59 പേരാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ പ്രതികള്‍. കേസിന്‍റെ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശാനുസരണം ഹൈക്കോടതി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ കിട്ടാന്‍ പിന്നെയും വൈകി. നാലാം അഡീഷണല്‍ ജില്ലാ ജഡ്ജി എം.സി.ആന്‍റണിയാണ് ഇപ്പോഴത്തെ ജഡ്ജി. എന്നാല്‍ ഇപ്പോഴും വിചാരണ നടപടികള്‍ പലകാര്യങ്ങള്‍ കൊണ്ടും മാറിപ്പോകുകയാണ്. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. 

110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടത്തിനു ശേഷം പിന്നീട് ഇതുവരെയും ദേവീക്ഷത്രത്തിലെ പ്രധാന മല്‍സരയിനമായ വെടിക്കെട്ട് ഉണ്ടായില്ല

ENGLISH SUMMARY:

The Puttingal fireworks disaster, which occurred a decade ago, has not yet seen its trial proceedings commence. Despite explanations citing technical issues for the delay, allegations persist that the case is being intentionally postponed. The accident in 2016 claimed 110 lives at the Puthangalam temple, and fireworks have not resumed there since.