kollam

കൊല്ലം പറക്കുളത്ത് പാനല്‍ ഭിത്തിയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നു  ദേശീയപാത നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തി. മൈലക്കാട് മുതലുള്ള നിര്‍മാണത്തിലും അശാസ്ത്രീയതയുണ്ട്. ഉയരപ്പാതയുടെ പലയിടത്തും മണ്ണ് താഴ്ന്നുപോകുന്നുണ്ട്.

ജില്ലയിലൂടെ കടന്നു പേകുന്ന ദേശീയപാതയില്‍ വിള്ളല്‍ ഉണ്ടാകുക സര്‍വ്വസാധാരണം. പലേടത്തും മധ്യഭാഗത്തുള്ള മണ്ണ് ഇരുത്തുന്നതു കാരണം പാനല്‍ ഭിത്തിയില്‍ വിള്ളലുണ്ടാകുന്നു. പലപ്പോഴും ഭിത്തി വലിയ ഉയരത്തില്‍ നിന്നു ഇടളകി വീഴുന്നു. തലനാരിഴയ്ക്കാണ് കഴിഞ്ഞ ദിവസം കാറില്‍ പോയ കുടുംബം ഭിത്തി മുകളിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. ദേശീയപാത നിര്‍മാണം ശ്രദ്ധിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന തൊഴിലാളികള്‍ അവര്‍ക്കിഷ്ടം പോലെ ജോലി ചെയ്യുന്ന അവസ്ഥ.

മൊലക്കാട് പാനല്‍ ഭിത്തി ഇരുത്തി സര്‍വീസ് റോഡ് വിള്ളല്‍ വീണതിനു തൊട്ടു പിന്നാലെയിപ്പോള്‍ അടുത്ത അപകടം. അന്നു 32 വിദ്യാര്‍ഥികളെയും കൊണ്ടുള്ള സ്കൂള്‍ ബസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.

ENGLISH SUMMARY:

Kollam national highway construction faces scrutiny due to cracks in the panel wall. The construction halt highlights concerns about unscientific methods and soil erosion, raising safety issues for commuters.